Image

തോല്‍ക്കാനായി തൃശ്ശൂരിലേക്ക് എത്തുന്ന സുരേഷ് ഗോപി (കല)

കല Published on 04 April, 2019
തോല്‍ക്കാനായി തൃശ്ശൂരിലേക്ക് എത്തുന്ന സുരേഷ് ഗോപി (കല)

കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ നേരന്ദ്രമോദി - അമിത്ഷാ ടീമിന്‍റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം സമീപിച്ച പ്രധാനപ്പെട്ട ചലച്ചിത്രതാരങ്ങളില്‍ യാതൊരു എതിര്‍പ്പുമില്ലാതെ വഴങ്ങിയ വ്യക്തിയാണ് സുരേഷ് ഗോപി. മോദി ടീമിന്‍റെ ഒന്നോ രണ്ടോ മീറ്റിംഗുകള്‍ക്കപ്പുറം മോദിയുടെ സ്തുതിപാഠകനായി സുരേഷ് ഗോപി മാറി. മുമ്പ് കരുണാകര ഭക്തനും പിന്നീട് വി.എസ് ഭക്തനുമായിരുന്ന സുരേഷ്ഗോപി മോദിയുടെ പ്രഖ്യാപിത അടിമയുമായി. സ്വയം അടിമവെച്ചതിന്‍റെ പ്രതിഫലമായിരുന്നു രാജ്യസഭയിലെ എം.പി സ്ഥാനം.  രാജ്യസഭാ എം.പിയായി പാര്‍ലമെന്‍റില്‍ എത്തുമ്പോള്‍ സുരേഷ് ഗോപി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ പ്രതീക്ഷിച്ചിരുന്നു. കേന്ദ്രത്തില്‍ നല്ലൊരു വകുപ്പില്‍ സഹമന്ത്രിസ്ഥാനമെങ്കിലും കിട്ടുമെന്ന പ്രതീക്ഷ. 
എന്നാല്‍ സുരേഷ് ഗോപിയെ ഏറ്റെടുത്ത ശേഷമാണ് അദ്ദേഹത്തിന്‍റെ മലയാള സിനിമയിലെ കരിയറൊക്കെ താഴോട്ടാണെന്നും ജനപ്രീതിയൊക്കെ പോയിത്തുടങ്ങിയെന്നുമുള്ള യഥാര്‍ഥ്യം ബിജെപി കേന്ദ്രനേതൃത്വം മനസിലാക്കുന്നത്. 
മാത്രമല്ല സുരേഷ് ഗോപിയെ അല്ല ഇനി സാക്ഷാല്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ തന്നെ പിടിച്ച് ബിജെപിക്കാരനാക്കിയാലും രാഷ്ട്രീയം പറയാതെ മലയാളിയുടെ മുമ്പില്‍ ഗ്ലാമര്‍ ഗിമ്മിക്കുകൊണ്ടൊന്നും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നും മോദി-ഷാ ടീമിന് നന്നായി മനസിലായി. 
ഇനിയൊരു മന്ത്രിസ്ഥാനം ലഭിക്കണമെങ്കില്‍ രാജ്യസഭ പോരാ ലോക്സഭയില്‍ തന്നെ മത്സരിക്കണമെന്ന സ്ഥിതിയായിരുന്നു സുരേഷ് ഗോപിക്ക്. അങ്ങനെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സുരേഷ്ഗോപി ഏറെക്കുറെ മനസുകൊണ്ട് തയാറാകുകയും ചെയ്തു. തിരുവനന്തുപുരത്താണ് സുരേഷ് ഗോപി താമസിക്കുന്നത്. അവിടെ ക്രിസ്ത്യന്‍ സഭകളുമായി പോലും നല്ല ബന്ധമാണ്. തമ്മില്‍ യോഗ്യന്‍ തിരുവനന്തപുരത്ത് താന്‍ തന്നെയാണ് എന്ന് കരുതിയിരിക്കുമ്പോഴാണ് സുരേഷ്ഗോപി പോരാ എന്ന് ആര്‍.എസ്.എസ് പറയുന്നത്. ചലച്ചിത്രതാരത്തെ ഇറക്കുന്നെങ്കില്‍ കുറഞ്ഞത് മോഹന്‍ലാല്‍ എങ്കിലും വേണം എന്ന് ആര്‍.എസ്.എസ് ഉറപ്പിച്ചു പറഞ്ഞു. അതോടെ സുരേഷ്ഗോപിയുടെ ചാന്‍സ് പോയി. 
മോഹന്‍ലാലിന്‍റെ പിന്നാലെ നടന്ന് മടുത്ത് അവസാനം കുമ്മനം രാജശേഖരനെ ബിജെപി തിരുവനന്തപുരത്ത് ഇറക്കി. അതോടെ തമിഴ് സിനിമയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തീരുമാനിച്ച് സുരേഷ് ഗോപി സുരേഷ് ഗോപി കളം വിട്ടു. ഇലക്ഷന് മത്സരിക്കുന്നില്ലേ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ അയ്യോ ഞാന്‍ സിനിമകള്‍ക്ക് ഡേറ്റ് കൊടുത്തു പോയി എന്ന് തിട്ടി വിട്ടു. ഏത് നാല് വര്‍ഷമായി ഒരു സിനിമ പോലുമില്ലാതെ മാറിയിരുന്ന പാര്‍ട്ടിയാണ് ഈ പറയുന്നത്. 
അപ്പോഴതാ തൃശൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന തുഷാര്‍ വയനാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നു. തൃശ്ശൂര്‍ സീറ്റില്‍ ഒഴിവ് വന്നു. എങ്കില്‍ പിന്നെ സുരേഷ് ഗോപി ഇരിക്കട്ടെയെന്ന് അമിത് ഷാ പറഞ്ഞു. വിജയസാധ്യതയൊന്നുമില്ലെങ്കിലും തൃശ്ശൂരില്‍ ഒരു ഓളത്തിന് സുരേഷ് ഗോപി ഇരിക്കട്ടെയെന്ന മട്ടിലൊരു സ്ഥാനാര്‍ഥിത്വം. അമിത് ഷാ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ... അങ്ങനെ സുരേഷ് ഗോപി തൃശ്ശൂരിലേക്ക് മത്സരിക്കാനെത്തി. 
സിപിഐയുടെ രാജാജി മാത്യു തോമസ്, കോണ്‍ഗ്രസിന്‍റെ ടി.എന്‍ പ്രതാപന്‍ പിന്നെ ബിജെപിയുടെ സുരേഷ് ഗോപി എന്നിവരാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. സുരേഷ് ഗോപി എത്തുമ്പോഴും തൃശ്ശൂരില്‍ എന്തായാലും ത്രികോണ മത്സരമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും തന്നെയാണ് ഇവിടെ പോരാടുക. ശബരിമല വിഷയം പോലും തൃശ്ശൂരിന്‍റെ മണ്ണില്‍ ബിജെപിക്ക് യാതൊരു സാധ്യതയും നല്‍കുന്നില്ല. 
നിയമസഭയില്‍ യുഡിഎഫ് ചായ്വ് അല്പം കൂടുതല്‍ കാണിക്കുമെങ്കിലും ലോക്സഭാ മണ്ഡലമെന്ന നിലയില്‍ ഇടത്തേക്കാണ് എപ്പോഴും തൃശ്ശൂരിന്‍റെ പോക്ക്. സിപിഐയുടെ ഉറച്ച കോട്ടയാണ് ലോക്സഭാ മണ്ഡലമെന്ന നിലയില്‍ തൃശ്ശൂര്‍. അഞ്ച് ലോക്സഭാ ഇലക്ഷനുകളില്‍ യുഡിഎഫ് ഇവിടെ വിജയിച്ചപ്പോള്‍ പത്ത് തവണയാണ് ഇടതുപക്ഷം ജയിച്ച് കയറിയത്. സി.എന്‍ ജയദേവനാണ് ഇപ്പോള്‍ മണ്ഡലത്തിലെ എം.പി. 42.28 ശതമാനം വോട്ട് ഷെയര്‍ നേടിക്കൊണ്ടാണ് ജയദേവന്‍ വിജയം ഉറപ്പിച്ചത്. 38 ശതമാനം വോട്ട് ഷെയറാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. വെറും 11 ശതമാനം വോട്ട് ഷെയറാണ് തൃശ്ശൂരില്‍ ബിജെപിക്കുള്ളത്. 
ഇത്തവണ സിപിഐയ്ക്കായി മത്സരിക്കാന്‍ ഇറങ്ങുന്ന രാജാജി തോമസ് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. നല്ലൊരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഏറെ ജനസമ്മതിയുള്ള നേതാവുമാണ്. എന്നാല്‍ ടി.എന്‍ പ്രതാപന് ഗ്രൂപ്പിസം വിനയാകുമെന്ന് ഉറപ്പ്. കോണ്‍ഗ്രസിന്‍റെ നല്ലൊരു ശതമാനം വോട്ട് കൂടി സിപിഐ സ്ഥാനാര്‍തിക്ക് മറിഞ്ഞു പോകുമെന്ന കാര്യം തീര്‍ച്ചയാണ്. ഇടതുപക്ഷത്തിന് ഏതായാലും ഉറപ്പുള്ള മണ്ഡലമാണ് തൃശ്ശൂര്‍ എന്നതില്‍ സംശയമില്ല. 
54 ശതമാനം ഹിന്ദു ജനസംഖ്യ ജില്ലയിലുണ്ടെങ്കില്‍ 40 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയാണ് ഇവിടെ. 5.4 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. എന്നാല്‍ തൊട്ടടുത്ത ജില്ലയായി പാലക്കാട് ഉള്ള സാന്നിധ്യം  തൃശ്ശൂരില്‍ ബിജെപിക്കില്ല. സുരേഷ് ഗോപി ഇവിടേക്ക് എത്തിയാല്‍ യാതൊരു അത്ഭുതവും സംഭവിക്കാനും പോകുന്നില്ല എന്നതാണ് യഥാര്‍ഥ്യം. 
എങ്കിലും തൃശ്ശൂരിലിപ്പോള്‍ പുതിയൊരു സംസാരമുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന്. അതെന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോഴാണ് ഒരു കിടിലന്‍ മറുപടി വരുന്നത്.... "ജയിപ്പിച്ചങ്ങ് വിട്ടില്ലെങ്കില്‍ പിന്നെ മൂപ്പര് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാലോ"?... പിന്നെ അത് നമ്മള് സഹിക്കേണ്ടി വരില്ലേ"... 
Join WhatsApp News
Jackson 2019-04-04 16:33:29
ആഹാ... എന്നാൽ ബാക്കിയുള്ള മണ്ഡലങ്ങളിലേയും റിസൾട്ട് ഇങ്ങു തന്നാൽ വരാൻ പോകുന്ന ഇലക്ഷനും അതിന്റെ ചിലവും ലാഭിക്കാമായിരുന്നു.. :)
ഗോപി 2019-04-04 16:50:47
ജയിക്കില്ലായിരിക്കാം പക്ഷെ ഇന്നസെന്റ് എന്ന കോമാളിയേക്കാളും എന്തുകൊണ്ടും ഒരു ജനപ്രതിനിധി ആകാൻ യോഗ്യത സുരേഷ് ഗോപിക്കുണ്ട് 
shit 2019-04-04 17:24:53
Shit!
വര്‍ഗീയത പിശാച് 2019-04-04 20:50:55

Luke 14:26 New International Version (NIV)

26 “If anyone comes to me and does not hate father and mother, wife and children, brothers and sisters—yes, even their own life—such a person cannot be my disciple.

Yes, that was the beginning of Mafia.
Yes, that intoxicated the Crusaders.
Yes, that recruited more to ISIS.
Now it is the Slogan for the white racists.

  തിങ്ക്‌ ഡിയര്‍ ഫ്രണ്ട്സ്.-andrew

josecheripuram 2019-04-05 20:44:54
I thought Mr,Suresh Gopi is a man of principals.The way he look like is,He is beyond what I thought,he is a "Pacca"RSS".
Jack Daniel 2019-04-05 21:18:36
Hi buddy 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക