Image

ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 04 April, 2019
ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം
ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി മനോജ് ളാമണ്ണിലിനേയും, സെക്രട്ടറിയായി മാത്യു ജോര്‍ജിനേയും, ട്രഷററായി ബിബിന്‍ ബേബിയേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി റെജി ചെറുകത്തറയേയും, ജോയിന്റ് സെക്രട്ടറിയായി ജോര്‍ജ് മാത്യുവിനേയും, രക്ഷാധികാരിയായി ജോണ്‍ ജോര്‍ജിനേയും യഥാക്രമം നിയമിച്ചു.

സംഘടനയുടെ മുന്‍ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ആര്‍.ഒ ആയി സുരേഷ് നായര്‍, സജി വര്‍ഗീസ്, വനിതാ പ്രതിനിധിയായി സാലി റെജി, സുനി സുനില്‍, ആര്‍ട്‌സ്- സുനില്‍ ലാമണ്ണില്‍, ജയിംസ് ചാക്കോ, സ്‌പോര്‍ട്‌സ്- ടിനു, ബിന്‍സണ്‍, മനു തോമസ്, പിക്‌നിക്ക്- ഓണം- സുനില്‍ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍വന്നു.

2019 -ലെ പ്രവര്‍ത്തന പരിപാടികള്‍ പ്രസിഡന്റ് മനോജ് ലാമണ്ണില്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സുരേഷ് നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

ഫിലാഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വംഫിലാഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക