Image

വായൂ മലിനീകരണത്തില്‍ 2017ല്‍ ഇന്ത്യയില്‍ പൊലിഞ്ഞത്‌ പന്ത്രണ്ട്‌ ലക്ഷം ജീവനുകള്‍; സര്‍വ്വേ വിവരങ്ങള്‍ പുറത്ത്‌

Published on 04 April, 2019
വായൂ മലിനീകരണത്തില്‍ 2017ല്‍ ഇന്ത്യയില്‍ പൊലിഞ്ഞത്‌ പന്ത്രണ്ട്‌ ലക്ഷം ജീവനുകള്‍;  സര്‍വ്വേ വിവരങ്ങള്‍ പുറത്ത്‌
അന്തരീക്ഷ മലിനീകരണം കാരണം 2017ല്‍ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ട്‌ ലക്ഷം ആളുകള്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട്‌ മരിച്ചിട്ടുണ്ട്‌ എന്ന്‌ തെളിയിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത്‌ കൊണ്ട്‌ വന്നിരിക്കയാണ്‌ ഗ്ലോബല്‍ എയര്‍ 2019'.

 ഇന്ത്യയില്‍ വായൂ മലിനീകരണം എത്രത്തോളം ഭീകരമായ അവസ്ഥയില്‍ ആണെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി എത്രത്തോളം ഭീകരമാകുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 2017 ല്‍ ലോകത്താകെ അഞ്ച്‌ മില്യണ്‍ ആളുകള്‍ വായുമലിനീകരണം മൂലം മരിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌ തെളിയിക്കുന്നത്‌. ഇന്ത്യയിലും ചൈനയിലുമാണ്‌ സ്ഥിതി ഏറ്റവും രൂക്ഷം.

ഈ രണ്ട്‌ രാജ്യങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടിയാല്‍ ആഗോള തലത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ പകുതിയിലേറെ വരും. യു എസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ എഫ്‌ഫക്‌റ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌(ഒഋക) ആണ്‌ പഠന ഫലനങ്ങള്‍ പുറത്ത്‌ വിട്ടത്‌.

ഇന്ത്യയില്‍ മറ്റ്‌ ആരോഗ്യപ്രശ്‌ങ്ങളെക്കാളൊക്കെ വലിയ പ്രശ്‌നമാണ്‌ വായുമലിനീകരണം എന്നാണ്‌ പഠനം കണ്ടെത്തുന്നത്‌. പുകവലിയേക്കാള്‍ കൂടുതല്‍ ആളുകളെ കൊല്ലുന്നത്‌ നഗരത്തിലെ വായുമലിനീകരണമാണ്‌. ശ്വാസകോശാര്‍ബുദം, ഹൃദയാഘാതം, മറ്റ്‌ ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെയെല്ലാം മുഖ്യകാരണം വായുമലിനീകരമാണെന്നും പഠനം സ്ഥാപിക്കുന്നുണ്ട്‌


Join WhatsApp News
വിദ്യാധരൻ 2019-04-04 12:50:20
ജനം 

                വായു ഭഗവാനെ നീ 
                ആയുസ്സിങ്ങനെടുപ്പതെന്തേ ?
                ദാരുണമായിതു  ചെയ്യാൻ
                കാരണം ചൊല്ലിടുമോ നീ ?
               ഏത് യാഗങ്ങളാൽ നീ 
                മോദിച്ചടും വായു ദേവാ ?      

വായു ഭഗവാൻ 

                നിങ്ങടെ കർമ്മ  ഫലം 
                നിങ്ങൾ സഹിച്ചിടേണം 
                പ്രാണവായുവാണു ഞാൻ 
                പ്രാണെടുക്കുലല്ല തൊഴിൽ .
                വിഷലിപ്ത വാതകത്താൽ 
                ദുഷിപ്പിക്കുന്നെന്നെ നിങ്ങൾ 
                കാട്ടുമരങ്ങൾ നിങ്ങൾ 
                ചോടോടെ വെട്ടിടുന്നു 
                പ്രാണവായു തരും തരുക്കൾ   
                പ്രാണനറ്റു കിടന്നിടുന്നു 
                ഇരിക്കും കൊമ്പ് നിങ്ങൾ 
                മുറിക്കുന്നത് കഷ്ടമത്രേ!
               പോത്തിൻ ചെവിയിൽ പോയി 
               ഓത്ത്  നടത്തീട്ടെന്തു ഫലം 
               വായുകോപിച്ചിടുകിൽ
               ആയുസ്സ് കമ്മിയാകും
               നിങ്ങടെ കർമ്മ  ഫലം 
               നിങ്ങൾ സഹിച്ചിടേണം
 
James George 2019-04-04 13:20:33
“Power will go to the hands of ras­cals, rogues, free­boot­ers; all Indian lead­ers will be of low cal­i­bre & men of straw. They will have sweet tongues and silly hearts. They will fight amongst them­selves for power and India will be lost in polit­i­cal squab­bles. A day would come when even air and water would be taxed in India.”
വിൻസ്റ്റൺ ചർച്ചിൽ  പറഞ്ഞത് സത്യം . 
അവര് ഭരിച്ചാൽ ഇത്രയും മോശമാകില്ലായിരുന്നു. 
10 cleanest cities in India. 2019-04-04 14:07:11
So here are the top 10 cleanest cities in India.
  1. Mysore (Mysuru) The largest city state of Karnataka, Mysore topped the cleanest city list, emerging with the no. ...
  2. Tiruchirapalli. ...
  3. Navi Mumbai. ...
  4. Kochi (Cochin) ...
  5. Hassan. ...
  6. Mandya. ...
  7. Bengaluru. ...
  8. Thiruvananthapuram.
കൊച്ചിക്കാരൻ 2019-04-04 15:37:35
കൊച്ചിക്കു നാലാം സ്ഥാനം എന്ന് കണ്ടു പിടിച്ചവർക് അവാർഡ് കൊടുക്കണം. 
ആ പട്ടണത്തെക്കുറിച്ചു കേട്ടറിവുപോലും ഇല്ലാത്തവർ ആയിരിക്കും സർവേ നടത്തിയത്. കൊതുകു വളർത്തലിന്റെ തലസ്ഥാനം എന്നത് പോട്ടെ വായു മലിനീകരണം നല്ല രീതിയിൽ ഉള്ള ഒരു സ്ഥലം ആണ് കൊച്ചി. കൊച്ചിയുടെ ഇരുപതു കിലോമീറ്റർ ചുറ്റളവിൽ ഫാക്ട്, HIL കാർബൺ & കെമിക്കൽ  തുടങ്ങി പതിനഞ്ചോളം വൻ കിട വ്യവസായങ്ങൾ ഉള്ള കാര്യം സർവേക്കാർ അറിഞ്ഞില്ലായിരിക്കും 
എറണാകുളത്തുകാരൻ 2019-04-04 16:04:46
തമ്മിൽ ഭേദം തൊമ്മൻ കൊച്ചിക്കാരാ !
Observation 2019-04-04 16:07:31
തിരുവനന്തപുരത്തെ ഏറ്റവും മലിന നഗരത്തിൽ ഉൾപ്പെടുത്തണം . അവിടെയല്ലേ എല്ലാ രാഷ്ട്രീയക്കാരും ഒളിച്ചിരിക്കുന്ന സ്ഥലം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക