Image

14 ലക്ഷം കൈക്കൂലി വാങ്ങിയതിന്‌ ഇന്‍കം ടാക്‌സ്‌ ഓഫീസറെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു

Published on 04 April, 2019
14 ലക്ഷം കൈക്കൂലി വാങ്ങിയതിന്‌ ഇന്‍കം ടാക്‌സ്‌ ഓഫീസറെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു


ആദായനികുതിയുമായി ബന്ധപ്പെട്ട്‌ മുടങ്ങി കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന്‌ 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്‌ ഇന്‍കം ടാക്‌സ്‌ ഓഫീസറെ സി ബി ഐ കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവിലെ കൊറമംഗള ഓഫീസിലെ ഓഫീസര്‍ എച്ച്‌ ആര്‍ നാഗേഷിനെയാണ്‌ കൈക്കൂലി വാങ്ങിയ കേസില്‍ കൈയോടെ പിടികൂടിയത്‌. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന്‌ ഒരു വ്യക്തി പരാതിപ്പെട്ടത്‌ അനുസരിച്ചാണ്‌ സിബി ഐ തെളിവുസഹിതം പ്രതിയെ പിടികൂടിയത്‌. കൈക്കൂലി ചോദിച്ചതിന്‌ രണ്ട്‌ ഓഫീസര്‍മാര്‍ക്കെതിരെയാണ്‌ പരാതി നല്‍കിയിരുന്നത്‌.



Join WhatsApp News
വിദ്യാധരൻ 2019-04-04 14:34:19
കൈക്കൂലി വാങ്ങുന്നത് 
തെറ്റാണോ നാട്ടുകാരെ ?
ഒരു കൊച്ചു കാര്യം ചെയ്തു കിട്ടാൻ 
കൈക്കൂലി നൽകിടേണം .
ദൈവങ്ങൾ മന്ത്രിമാർ തൊട്ടു താഴെ 
ശിപായീം  വാങ്ങും  കൈമടക്ക് 
കുറ്റങ്ങൾ എത്ര വലുതായിടിലും 
കൈക്കൂലിയാലതു മാഞ്ഞുപോകും
'പാവങ്ങൾ എത്ര കടും ചുവപ്പായിടിലും' 
ദൈവം വെളുപ്പിച്ച് ഹിമ തുല്യമാക്കി മാറ്റും .
ഒരു സ്വർണ്ണ തുലാഭാരത്താലെ 
ഗുരുവായൂരപ്പൻ മാറ്റും നിന്റെ ദുഃഖം 
ശബരിമല ശാസ്താവിനും 
കഴിവുണ്ട് തെറ്റ് തുടച്ചു മാറ്റാൻ 
വലിയൊരു കുറ്റം വന്നിടുമ്പോൾ 
അതിൻ പിറകെ ജനം പാഞ്ഞു പോകും 
ഇരുപത്തിയെട്ടിന്റെ മുന്നിൽ 
പതിനാല് തല കുനിക്കും 
കൊള്ളയടിക്കാനറിയാത്ത ജനം
പള്ളിയിൽ പോയിരിക്ക് 
മാവേലി വരുമൊരുനാളെ-
ന്നു സ്വപ്നം കണ്ടിരിക്ക്
കള്ളന്മാർ ഇല്ലേൽ പിന്നെ 
പോലീസിനെന്തു വില ?
കൈക്കൂലി പിടിച്ചില്ലേൽ 
സിബിഐ എന്ത് കുന്തം ? 
പണത്താലെ ഏത് പാപോം 
തുടച്ചുമാറ്റാം ഭയപ്പെടേണ്ട 
കൈക്കൂലി അർച്ചനക്കായ് 
കൈനീട്ടി നിൽപ്പ് ദൈവം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക