Image

മുഖ്യ ശത്രു ബിജെപി; സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക്‌ പോലും പറയില്ല: രാഹുല്‍ ഗാന്ധി

Published on 04 April, 2019
മുഖ്യ ശത്രു ബിജെപി; സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക്‌ പോലും പറയില്ല: രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക് പോലും താന്‍ പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കേരളത്തില്‍ മത്സരം സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലായിരിക്കാമെന്നും പക്ഷേ തന്റെ പോരാട്ടം ബി.ജെ.പിക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിലേയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സി.പി.ഐ.എം എന്നെ ആക്രമിക്കുന്നു. അത് ഞാന്‍ മനസിലാക്കുന്നു.

നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഈ പ്രചരണത്തിനിടെ പറയില്ല. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മത്സരം. മോദി ഭരണത്തില്‍ ദക്ഷിണേന്ത്യ ഒറ്റപ്പെട്ട ഒരു പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ ജില്ലാ കളക്ടറായ എ ആര്‍ അജയകുമാറാണ് പത്രിക സ്വീകരിച്ചത്.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് കളക്ട്രേറ്റില്‍ എത്തിയത്.

സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുലും പ്രിയങ്കയും കളക്ട്രേറ്റിലെത്തിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്യിരുന്നു. വന്‍ ജനാവലി രാഹുലിനെ സ്വീകരിക്കാനായി വയനാട്ടിലെത്തി

കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് രാഹുല്‍ എത്തിച്ചേര്‍ന്നത്.

റോഡ് ഷോക്കിടെ വാഹനത്തില്‍ നീന്നു വീണു പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരുടെ രക്ഷക്കു രാഹുലും പ്രിയങ്കയും ഓടിയെത്തി. മാധ്യമപ്രവര്‍ത്തകന്റെ ഷൂ പ്രിയങ്ക എടൂത്തു ആംബുലന്‍സിലേക്കു കൊണ്ടു പോകുന്ന ചിത്രം ദേശീയ ശ്രദ്ധ നേടി.

പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ കിടത്തിയ സ്ട്രക്ച്ചര്‍ തള്ളി രാഹുലും ഷൂസുകള്‍ കയ്യിലേന്തി പ്രിയങ്കയും ആംബുലന്‍സിന് അടുത്തുവരെയെത്തി

ഇന്ത്യാ എഹെഡ് കേരള ചീഫ് റിക്സണ്‍ ഉമ്മന്‍ അടക്കം ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. റിക്സണ്‍ ഉമ്മന്റ തോളെല്ലിന് പൊട്ടലുണ്ടായതായും സംശയിക്കുന്നുണ്ട്.

റിക്സന്റെ ഷൂസുമെടുത്ത് പ്രിയങ്ക സ്ട്രെച്ചറിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുന്നത്. 

പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി.

എന്റെ സഹോദരന്‍, എന്റെ ശരിയായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷന്‍. വയനാടേ, അദ്ദേഹം നിങ്ങളെ കൈയൊഴില്ല'- എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. 
മുഖ്യ ശത്രു ബിജെപി; സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക്‌ പോലും പറയില്ല: രാഹുല്‍ ഗാന്ധിമുഖ്യ ശത്രു ബിജെപി; സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക്‌ പോലും പറയില്ല: രാഹുല്‍ ഗാന്ധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക