Image

ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ ?' ; രാഹുലിനെതിരെ പരിഹാസവുമായി കോടിയേരി

Published on 04 April, 2019
ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ ?' ; രാഹുലിനെതിരെ പരിഹാസവുമായി കോടിയേരി

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ എന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയാണ് കോടിയേരി പരിഹസിച്ചത്.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും അധികം സന്തോഷിപ്പിച്ചത് ബിജെപിയെയും ആര്‍എസ്‌എസിനെയുമാണ്. രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് കൊണ്ട് കേരളത്തില്‍ തരംഗം ഉണ്ടാകില്ല. സ്വന്തം മണ്ഡലത്തില്‍ പോലും തരംഗം ഉണ്ടാക്കാന്‍ കഴിയാത്ത ആളാണ് രാഹുല്‍ഗാന്ധിയെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക