Image

എം.കെ രാഘവനെതിരായ ആരോപണം ഗൗരവമേറിയതെന്ന്‌ ടിക്കാറാം മീണ; `കോഴിക്കോട്‌ കളക്ടറോട്‌ റിപ്പോര്‍ട്ട്‌ തേടി'

Published on 04 April, 2019
 എം.കെ രാഘവനെതിരായ ആരോപണം ഗൗരവമേറിയതെന്ന്‌ ടിക്കാറാം മീണ; `കോഴിക്കോട്‌ കളക്ടറോട്‌ റിപ്പോര്‍ട്ട്‌ തേടി'


കോഴിക്കോട്‌ ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എം കെ രാഘവന്‌ തിരഞ്ഞെടുപ്പ്‌ ചെലവിലേക്കായി അഞ്ചു കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇക്കാര്യത്തില്‍ കോഴിക്കോട്‌ ജില്ലാ കളക്ടറോട്‌ റിപ്പോര്‍ട്ട്‌ തേടുമെന്നും ഓഫീസര്‍ പറഞ്ഞു.

കോടികള്‍ ചെലവഴിച്ചാണ്‌ താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന്‌ കോഴിക്കോട്‌ ലോക്‌സഭ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്‍. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ്‌ രാഘവന്റെ വെളിപ്പെടുത്തല്‍.

`ടിവി '9' ചാനലാണ്‌ ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത്‌. തിരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്ക്‌ അഞ്ച്‌ കോടി രൂപ വാഗ്‌ദാനംചെയ്‌ത ചാനല്‍ സംഘത്തോട്‌ പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എം.പി പ്രതികരിച്ചു.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണത്തിന്‌ പിന്നില്‍ കോഴിക്കോട്‌ എല്‍ഡിഎഫും മാഫിയാ സംഘവുമാണെന്ന്‌ ആരോപിച്ച്‌ എം. കെ രാഘവന്‍ രംഗത്തെത്തി. സിപിഎമ്മിന്‌ പരാജയഭീതിയാണ്‌. ശബ്ദം ഡബ്ബ്‌ ചെയ്‌താണ്‌ കാണിച്ചാണ്‌. താന്‍ പറയാത്ത കാര്യങ്ങളാണ്‌ വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്‌. ഇതിന്റെ തെളിവ്‌ ഉടന്‍ പുറത്തു വിടും. വ്യക്തിഹത്യ നടത്താനാണ്‌ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക