Image

പ്രവാസിക്കു വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാതെ പറ്റില്ല

Published on 04 April, 2019
പ്രവാസിക്കു വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാതെ പറ്റില്ല
ന്യു യോര്‍ക്ക്: പ്രവാസി ഇന്ത്യക്കാര്‍ക്കു ഓണ്‍ലൈനിലൂടെ വോട്ടു ചെയ്യാമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികാരികള്‍ അറിയിക്കുന്നു.

ഓണ്‍ലൈനിലൂടെ വോട്ടര്‍ റജിസ്ട്രേഷന്‍ നടത്തുവാന്‍സാധിക്കുമെങ്കിലും വിദേശത്തിരുന്നു വോട്ട് ചെയ്യുവാന്‍ ഇപ്പോള്‍ സാധ്യമല്ല എന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതിനു നാട്ടില്‍ ചെല്ലണം. വിദേശത്തു നിന്നു രജിസ്റ്റര്‍ ചെയ്ത ശേഷം പാസ്‌പോര്‍ട്ടുമായിചെന്നാല്‍ വോട്ട് ചെയ്യാം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമേ വോട്ടവകാശമുള്ളു.ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് വോട്ട് ചെയ്യാനാവില്ല. അവര്‍ അമേരിക്കന്‍ പൗരന്മാരാണ്.
ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പത്രപ്രസ്താവനയുടെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു.

-തോമസ് റ്റി ഉമ്മന്‍ , ന്യൂ യോര്‍ക്ക് (ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍) 
Join WhatsApp News
vayanakkaran. 2019-04-04 08:49:00
വോട്ട് ചെയ്യാൻ ആർകാണ്ട് നിർബന്ധം ഉള്ളതുപോലെ!!!
Pravasi 2019-04-04 15:13:13
അമേരിക്കൻ പ്രവാസികൾ സ്വന്തം കുടുംബത്തെ നന്നാക്കുവാൻ ശ്രമിക്കുക! ഇരുപതു കൊല്ലം മുമ്പ് അമേരിക്കയിൽ വന്ന ഒരു പ്രവാസിയുടെയും ഇക്കാലം രാഷ്ട്രീയം കളിച്ച ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവിന്റെയും സ്വത്തുക്കളുടെ ഒരു ബാലൻഷീറ്റ് തുലനം ചെയ്യൂ. ഓരോ രാഷ്ട്രീയ നേതാവിനും ലോകം മുഴുവനായി കോടിക്കണക്കിന് ആസ്തികൾ കുന്നുകൂട്ടിയിരിക്കുന്നതായി കാണാം. ഒരു പ്രവാസി പകലന്തിയോളം പണിയെടുത്ത്, നാട്ടിലുള്ള കുടുംബങ്ങളെയും സഹായിച്ച ശേഷം മിച്ചം നോക്കിയാൽ നാളത്തേയ്ക്ക് ഇനിയും പണിയണം. രാഷ്ട്രീയക്കാരൻ മൂത്രം ഒഴിക്കാൻ പോവുമ്പോൾ പോലും സെക്യൂരിറ്റി കാണും. ഇവിടെ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്ത എത്ര ഇന്ത്യക്കാരുടെ മരണം നാം കണ്ടു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഇവന്മാർക്കെല്ലാം പ്രവാസിയുടെ വോട്ടും വേണം, പണവും വേണം. പ്രവാസിക്ക് ഇന്ത്യയിൽ വോട്ട് വേണ്ടായെന്ന് ഒരു തീരുമാനം എടുത്താൽ അതായിരിക്കും പ്രവാസിക്ക് മെച്ചം.     
Vayanakkaran 2019-04-05 09:05:43
കൺഗ്രാറ്റ്സ് പ്രവാസി താങ്കളുടെ പ്രതികരണത്തിന്! വോട്ട് ചെയ്‌യാൻ അമേരിക്കൻ പ്രവാസികൾ കൈയിൽ നിന്നും പണം മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങാൻ ഇന്ത്യക്കു പോകണമെന്നുപോലും!!! തലയിൽ ആൾ താമസമുള്ളവർ അത്ര കുറവാണോ അമേരിക്കയിൽ?
പത്തുമുപ്പതു വർഷമായി രാഷ്ട്രിയത്തിൽ കടിച്ചു തൂങ്ങി കിടന്ന എറണാകുളത്തുള്ള ഏതോ ഒരു വിദ്വാന് ഈ പ്രാവശ്യം സീറ്റ് കിട്ടാഞ്ഞതിൽ മാനസിക സമ്പ്രാന്തി സംഭവിച്ചു. ഇപ്പോൾ മ്യൂസിക് തെറാപ്പിയിലാണുപോലും. ഫേദമാകാൻ കുറച്ചു സമയം എടുക്കുമെന്നാണ് അറിയാൻ കഴിജ്ജത്! ഇതുപോലുള്ള കുറെ നരജന്മങ്ങൾക്ക് ബാങ്ക് ബാലൻസ് ഒണ്ടാക്കി കൊടുക്കലല്ല പ്രവാസികളുടെ പണി!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക