Image

ആരോപണങ്ങള്‍ ആയുധീകരിക്കപ്പെടുന്നോ? (ബി ജോണ്‍ കുന്തറ)

Published on 03 April, 2019
ആരോപണങ്ങള്‍ ആയുധീകരിക്കപ്പെടുന്നോ? (ബി ജോണ്‍ കുന്തറ)
പുരുഷന്മാരുടെ ശ്രദ്ധക്ക്

രാഷ്ട്രീയ, തിരഞ്ഞെടുപ്പു സമയങ്ങളില്‍ മാത്രം, ഉറങ്ങിക്കിടന്നിരുന്ന സ്ത്രീപീഡന ആരോപണങ്ങള്‍, ആരോ വിളിച്ചുണര്‍ത്തിയ മാതിരി രംഗത്തു വരുന്നു. സ്ത്രീപീഡനം നടക്കുന്നില്ല എന്നല്ല ഇവിടെ സമര്‍ദ്ധിക്കുവാന്‍ മുതിരുന്നത് എന്നാല്‍ അവയെ ഒരായുധമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോഎന്ന് ആരെങ്കിലും ഗൗരവമായി അന്വേഷിക്കുന്നുണ്ടോ?

രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നു ആഗ്രഹിക്കുന്ന പുരുഷന്മാര്‍ മുന്ക്രുതല്‍ എടുക്കുക, എടുത്തിട്ടും പലപ്പോഴുീ കാര്യമില്ല  നിങ്ങളുടെ ആഗ്രഹങ്ങള്‍ ഏതു നിമിഷവും ശിദലീകരിക്കപ്പെടാം നിങ്ങള്‍  മുന്‍കാലങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറിയോ എന്നതല്ല വിഷയം.

അമേരിക്കയില്‍ സ്ത്രീപീഡനാരോപണങ്ങള്‍, പൊതു ശ്രദ്ധയില്‍ പെടുവാന്‍ തുടങ്ങുന്നത് 1991ല്‍ നടന്ന ക്ലാരന്‍സ് തോമസ് സുപ്രീമ് കോടതി, സെനറ്റ് വിസ്താരം മുതല്‍ക്ക്. അതില്‍ ആരോപണങ്ങള്‍ വിജയിച്ചില്ല എന്നിരുന്നാല്‍ത്തന്നെയും വലിയ കോളിളക്കം ശ്രിഷ്ട്ടിച്ചു.

യഥാര്ത്ഥ  ജീവിതത്തില്‍ പീഡനം അനുഭവിച്ചിട്ടുള്ളതും അനുഭവിക്കുന്നതുമായ  ഒട്ടനവധി സ്ത്രീകള്‍ ആഗോളതലത്തില്‍ ഉണ്ടെന്നുള്ള വാസ്തവം ആദ്യമേ ഇവിടെ നിരീക്ഷിക്കുന്നു.'

ഈകഴിഞ്ഞ കാലങ്ങളില്‍ .രാഷ്ട്രീയ വേദിയില്‍,  ആരോപിതരായവര്‍ മാത്രമേ ഈലേഖനത്തില്‍ ഇപ്പോള്‍ പ്രതിപാദിക്കുന്നുള്ളു. ബില്‍ ക്ലിന്‍റ്റന്‍ , റോയ് മൂര്‍അലബാമ, ജോണ്‍ എഡ്‌വേഡ്‌സ് , അന്തോണി വീനര്‍, ഡൊണാള്‍ഡ് ട്രംപ്, ബ്രെറ്റ് കാവനോവ്, ഏറ്റവും പുതിയതായി മുന്‍ ഉപരാഷ്ട്രപതി ജോ ബൈഡന്‍.

സ്ത്രീ പുരുഷ ലൈംഗിക ആകര്‍ഷണം ഒരുഭാഗത്തുനിന്നു മാത്രം മുളക്കുന്ന ഒരു പ്രവണതയല്ല ഇത് എല്ലാവരുടേയും പ്രകൃത്യാഉള്ളരു സ്വാഭാവീ. സ്ത്രീയുടെ ശാരീരിക ബലക്കുറവിനെ മുതലെടുത്തു പലപ്പോഴുീ പുരുഷന്‍ ഈ ആകര്‍ഷണം ഒരു അതിക്രമമാക്കി മാറ്റുന്നു എന്നതും സത്യം.
ഒരു നിഷ്പക്ഷ ദൃഷ്ടിയില്‍ ആരോപണങ്ങള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും ഒരു സംവിധാനമില്ല എന്നതാണ് ഇന്നത്തെ പരിതാപകപരമായസ്ഥിതി.മാധ്യമങ്ങല്‍ എല്ലാംതന്നെമാറിയിരിക്കുന്നു പക്ഷാപാതമില്ലാത്തവരല്ലാതായി. അവരിലും പലര്‍ ഈ ആരോപണങ്ങള്‍ നേരിടുന്നു.

പലതിലും അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ എന്നു ചോദിച്ചാല്‍ നടന്നുകാണും എന്നാല്‍ അത് പരസ്പര സമ്മതത്തോടെ ആയിരുന്നോ എന്നതിന് പ്രസക്തിയുണ്ടോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഇന്ന് വെളിച്ചത്തുവരുന്നു. അതും ഓരോ പ്രത്യേക സമയത്തും സാഹചര്യത്തിലും. എന്തുകൊണ്ട് ഇതെല്ലാം സംഭവിച്ച സമയം കാലം ആരും എങ്ങും പരാതിപ്പെട്ടില്ല?

അതിനിന്നു കേള്‍ക്കുന്ന ഒഴിവുകഴിവ് തങ്ങള്‍ ഭയത്തില്‍ ജീവിച്ചു ആരോടു പറയാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ജോലി നഷ്ടപ്പെടും അഥവാ മറ്റു ആക്രമണങ്ങള്‍ക്ക് ഇരയാകും. എന്നാല്‍പ്പിന്നെ എന്തുകൊണ്ട് ഇന്നാഭയമില്ല? അന്നും വേണ്ടരീതികളില്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ നിങ്ങളെ ആരും ഉപദ്രവിക്കില്ലായിരുന്നു കൂടാതെ ഈ സ്ത്രീപീഡകനെ വേണ്ടസമയം പുറത്തുകാട്ടി മറ്റു പലേ സ്ത്രീകളേയും ഇയാളുടെ പീഠനങ്ങളില്‍നിന്നും നിങ്ങള്‍ക്ക് രക്ഷിക്കുവാന്‍ കഴിഞ്ഞേനെ.

ഇവിടെ ഒരു വ്യക്തിയുടെ പ്രവര്‍ത്തികളെ മറ്റൊരുവ്യക്തി എങ്ങിനെ വ്യാഖ്യാനിക്കുന്നു ഇതാണ് വിഷയം. ഉദാഹരണത്തിന് ഒരാള്‍ ഒരു യുവതിയെ അഭിവാദ്യരൂപത്തില്‍ ആലിംഗനം നടത്തി അത് പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഖ്യാനിക്കുന്നു അന്നത്തെ കെട്ടിപ്പിടുത്തത്തില്‍ ലൈംഗികചുവ ഉണ്ടായിരുന്നു എന്ന്.

"മീ റ്റൂ" മൂവ്ഏമെന്‍റ്റിറ്റെ ഈ യുഗത്തില്‍ ഏതപുരുഷനേയും ഒരു സ്ത്രീക്ക് എപ്പോള്‍ വേണമെങ്കിലും ആരോപണങ്ങളില്‍ ഇരയാക്കാം എന്ന അവസ്ഥയിലേക്കാണോ നാം നീങ്ങുന്നത്? പുരുഷന്മാര്‍ രാഷ്ട്രീയ രംഗത്തുനിന്നും മാറിനില്‍ക്കുക ഒരു സമാധാന ജീവിതം വേണമെങ്കില്‍. അന്വേഷണങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലല്ലോ.

എത്ര അമ്മമാര്‍ കാണുന്നു, നിങ്ങളുടെ ആണ്‍ മക്കള്‍ സ്ത്രീപീഡകര്‍ എന്ന്? എല്ലാ സ്ത്രീപുരുഷ ബന്ധങ്ങളും വാക്കുകള്‍ മുതല്‍ നോട്ടംവരെ സ്ത്രീപീഡനമായി വ്യാഖ്യാനിക്കപ്പെട്ടാല്‍ ഒരു പുരുഷനും രക്ഷയില്ല .രാഷ്ട്രീയത്തിലെ തേജോവധമാണല്ലോ നമുക്കിന്നു വേണ്ടത്.




Join WhatsApp News
Boby Varghese 2019-04-03 18:26:52
The sexual allegations against Joe Biden is in fact a Russian Collusion. Putin's agents met with Trump's children and Jared Kushner in Trump Tower in New York City. The Russians handed over all evidence of sexual misbehavior by Biden. If Biden lose the election, Mueller will be called back immediately and will start the second Russia Collusion probe.
CID Moosa 2019-04-03 23:07:07
Republican's time is over and now it is the Democrat's turn. So fasten your belt and relax.
1. Trump used to tell 6 lies per day but now it is upgraded to 22 lie per day. The latest lie is that his father had born in Germany. Actually his father was born in New York.  It is not  a surprise for me because tomorrow he may say that his father had born in  England.  He started his political life by telling lie about Obama and his birth place. 
2. The House Judiciary Committee on Wednesday voted to authorize a subpoena for the full, unredacted report by special counsel Robert Mueller on Russian interference in the U.S. election and alleged obstruction of justice by President Donald Trump. 
3. The chairman of the House Ways and Means Committee, using a little-known provision in the federal tax code, formally requested on Wednesday that the I.R.S. hand over six years of President Trump’s personal and business tax returns, 
4. Some of Robert S. Mueller III’s investigators have told associates that Attorney General William P. Barr failed to adequately portray the findings of their inquiry and that they were more troubling for President Trump than Mr. Barr indicated, according to government officials and others familiar with their simmering frustrations.

Don't loose sleep on this and take rest. Your president is going to drink soda and watch CNN whole night. Let him loose sleep. He will let you know his feelings by early morning via tweet. So brother bobby and Kunthara take a break . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക