Image

രണ്ടാമൂഴം ഒരു അടഞ്ഞ അധ്യായം; അത് ഇനി സിനിമ ആവില്ല: ബി ആര്‍ ഷെട്ടി

Published on 03 April, 2019
രണ്ടാമൂഴം ഒരു അടഞ്ഞ അധ്യായം; അത് ഇനി സിനിമ ആവില്ല: ബി ആര്‍ ഷെട്ടി

ണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവ് ഡോ ബി ആര്‍ ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മിലുളള അഭിപ്രായ വ്യത്യസമാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ മഹാഭാരതം സിനിമ താന്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് തുടങ്ങാതിരുന്നതയിരുന്നു സിനിമയെ പ്രതിസന്ധിയിലാക്കിയത്‌. പിന്നീട് എംടി കോടതിയെ സമീപിച്ചു. എന്നാല്‍ മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണം എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എം ടിയും വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്റെ അപ്പീല്‍ ഫാസ്ട്രാക്ക് കോടതി തള്ളി.കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് ഇപ്പോള്‍ നിലനില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക