Image

ബംഗാളിലെ മോദി റാലിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ബി.ജെ.പി ചിലവഴിച്ചത്‌ 53 ലക്ഷം

Published on 03 April, 2019
 ബംഗാളിലെ മോദി  റാലിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ബി.ജെ.പി ചിലവഴിച്ചത്‌ 53 ലക്ഷം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലിയില്‍ ആളുകളെ എത്തിക്കാനായി ബി.ജെ.പി ചിലവഴിച്ചത്‌ 53 ലക്ഷം രൂപ.

നാല്‌ പ്രത്യേക ട്രെയിനുകളാണ്‌ ബി.ജെ.പി ബംഗാള്‍ യൂണിറ്റ്‌ ഇതിനായി തയ്യാറാക്കിയത്‌. ഏതാണ്ട്‌ 53 ലക്ഷം രൂപ ഇതിന്‌ മാത്രമായി ചിലവാക്കിയന്ന്‌ ബംഗ്ലാ ന്യൂസ്‌ ഡെയ്‌ലിയായ അനന്തബസാര്‍ പത്രിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജര്‍ഗ്രാം ലാല്‍ഗോള, റാംപൂര്‍ഹട്ട്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഹൗറ സ്റ്റേഷനിലേക്ക്‌ പ്രത്യേക ട്രെയിന്‍ എത്തുന്നത്‌. പശ്ചിമബംഗാളിലില്‍ നിന്നും സൗത്ത്‌ 24 പര്‍ഗാനയില്‍ നിന്നും ആളുകള്‍ എത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ്‌ ഗ്രൗണ്ടിലാണ്‌ മോദി റാലി നടത്തുന്നത്‌. ഇതേ ഗ്രൗണ്ടില്‍ വെച്ചായിരുന്നു മമത ബാനര്‍ജി പ്രതിപക്ഷ ഐക്യ റാലിയും സംഘടിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക