Image

പട്ടാമ്പി സ്വദേശി അബൂദബിയില്‍ വാഹനം ഇടിച്ച്‌ മരിച്ചു

Published on 21 April, 2012
പട്ടാമ്പി സ്വദേശി അബൂദബിയില്‍ വാഹനം ഇടിച്ച്‌ മരിച്ചു
അബൂദബി: പട്ടാമ്പി സ്വദേശി സൈതലവി കുട്ടേപറമ്പില്‍ (51) അബൂദബിയില്‍ വാഹനം ഇടിച്ച്‌ മരിച്ചു. ഇന്നലെ പുലര്‍ച്ചെ അബൂദബിമുസഫ റോഡില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ്‌ അപകടം. പട്ടാമ്പി പൈലിപ്പുറം സ്വദേശിയായ സൈതലവി, ഹൈദര്‍ ഹാജിപെരിയക്കുട്ടി ദമ്പതികളുടെ മകനാണ്‌. കൂടെയുണ്ടായിരുന്ന തമിഴ്‌നാട്‌ സ്വദേശിയെ ശൈഖ്‌ ഖലീഫ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അത്യാസന്ന നിലയിലാണ്‌.

റോഡുകളുടെ ഇടയിലുള്ള ചെടികള്‍ക്ക്‌ മരുന്ന്‌ തളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ്‌ അപകടം. വ്യാഴാഴ്‌ച രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നതിനിടെ അബൂദബിമുസഫ റോഡിലൂടെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത്‌ തന്നെ മരണം സംഭവിച്ചു. ശൈഖ്‌ ഖലീഫ ഹോസ്‌പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്‌ ബന്ധുക്കള്‍.

20 വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്‌തുവന്ന സൈതലവി അവധി കഴിഞ്ഞ്‌ ഒരു മാസം മുമ്പാണ്‌ നാട്ടില്‍ നിന്നെത്തിയത്‌. മുസഫയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ഏതാനും മാസം മുമ്പ്‌ ബനിയാസിലേക്ക്‌ താമസം മാറിയിരുന്നു.

ഭാര്യ: മാറഞ്ചേരി സ്വദേശിനി ഫാത്തിമ. മക്കള്‍: ഹാജറ, മുബീന, ശിഹാബ്‌. സഹോദരങ്ങള്‍: ഉമ്മു സല്‍മ, സുലൈഖ, സുഹറ, അബ്ദുല്‍ ഗഫൂര്‍ (ഒമാന്‍). മരുമക്കള്‍: ഹംസ കടമുണ്ട, ശിഹാബ്‌ കൊളത്തൂര്‍ (ഇരുവരും കുവൈത്ത്‌).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക