Image

54000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിച്ച്‌ ബി.എസ്‌.എന്‍.എല്‍

Published on 03 April, 2019
54000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിച്ച്‌ ബി.എസ്‌.എന്‍.എല്‍

ന്യൂദല്‍ഹി: 54,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിര്‍ദേശം ബി.എസ്‌.എന്‍.എല്‍ ബോര്‍ഡ്‌ അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌. തീരുമാനം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പു കഴിയുംവരെ കാത്തിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്‌ധ പാനലാണ്‌ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്‌. മാര്‍ച്ചില്‍ നടന്ന ബി.എസ്‌.എന്‍.എല്‍ ബോര്‍ഡ്‌ യോഗത്തില്‍ പാനല്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം ബോര്‍ഡ്‌ അംഗീകരിച്ചതായാണ്‌ ബി.എസ്‌.എന്‍.എല്ലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാന്‍ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

തെരഞ്ഞെടുപ്പു കഴിയുംവരെ തീരുമാനം നടപ്പിലാക്കാന്‍ സാധ്യത കുറവാണ്‌. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

`വി.ആര്‍.എസ്‌ പാക്കേജുകളും പിരിച്ചുവിടലും മറ്റും തൊഴിലാളികളെയും തെരഞ്ഞെടുപ്പിനെയും വലിയ തോതില്‍ ബാധിക്കും. അതിനാലാണ്‌ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്‌ തെരഞ്ഞെടുപ്പ്‌ കഴിയുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചത്‌.' എന്നാണ്‌ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലെ വൃത്തങ്ങള്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക