Image

തൃശൂരില്‍ സുരേഷ്‌ ഗോപി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

Published on 03 April, 2019
തൃശൂരില്‍ സുരേഷ്‌ ഗോപി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

തൃശൂര്‍ ലോക്‌സഭാ മണ്‌ഡലത്തില്‍ രാജ്യസഭാ എം.പിയും നടനുമായ സുരേഷ്‌ ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയാണ്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ സുരേഷ്‌ ഗോപിയുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേഷ്‌ ഗോപിയെ ഡല്‍ഹിക്ക്‌ വിളിപ്പിച്ചായിരുന്നു ചര്‍ച്ച.

ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ അറിയിച്ചതോടെ സുരേഷ്‌ ഗോപിക്ക്‌ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരമൊരുങ്ങുകയായിരുന്നു. തുഷാര്‍മണ്‌ഡലം മാറിയതോടെ സുരേഷ്‌ ഗോപിക്ക്‌ സീറ്റ്‌ തിരിച്ചു കിട്ടുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌ ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.പി രമേശ്‌, ദേശീയ കൗണ്‍സില്‍ അംഗം എന്‍.പി കൃഷ്‌ണദാസ്‌, കോണ്‍ഗ്രസില്‍ നിന്നും കൂറു മാറിയ ടോം വടക്കന്‍ തുടങ്ങിയവര്‍ ആദ്യവട്ട ചര്‍ച്ചകളില്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട്‌ സുരേഷ്‌ ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക