Image

ഒരു സ്ത്രീയക്കുറിച്ചും അങ്ങനെ ഒരു പരാമര്‍ശം നടത്തില്ല,യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കുമെന്നാണ് ഉദ്ദേശിച്ചത്; എ.വിജയരാഘവന്‍

Published on 02 April, 2019
ഒരു സ്ത്രീയക്കുറിച്ചും അങ്ങനെ ഒരു പരാമര്‍ശം നടത്തില്ല,യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കുമെന്നാണ് ഉദ്ദേശിച്ചത്; എ.വിജയരാഘവന്‍

യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തി.ഒരു സ്ഥാനാര്‍ഥിയേയും വേദനിപ്പിക്കുക നമ്മുടെ സമീപനമല്ലെന്ന് അദേഹം പറഞ്ഞു.

നമ്മള്‍ക്ക് അങ്ങനെ ഒരു ഉദ്ദേശമില്ല. ഒരു സ്ത്രീയക്കുറിച്ചും അങ്ങനെ ഒരു പരാമര്‍ശം നടത്തില്ല. അവര്‍ക്കൊരു വിഷമമുണ്ടാകാന്‍ നമ്മള്‍ ആഗ്രഹിച്ചില്ല. ഒരു വനിതയ്ക്ക് വിഷമമുണ്ടാക്കുന്ന ഒരു പെരുമാറ്റം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ എന്ന് നിര്‍ബന്ധമുള്ളവരാണ് ഞങ്ങള്‍.രാഷ്ട്രീയ പ്രസംഗം മാത്രമാണിത്. വ്യക്തിപരമായി ഒന്നുമില്ല.

ഒരു സ്ഥാനാര്‍ഥിയേയും വേദനിപ്പിക്കുന്ന പരാമര്‍ശം പാടില്ല. ഒരു ദുരുദ്ദേശപരതയും ഞങ്ങള്‍ക്കില്ല. രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കുമ്ബോള്‍ ചില പ്രാസ ഭംഗി ഒക്കെ വരും അത്രമാത്രേയുള്ളൂവെന്നും വിജയരാഘവന്‍ പറഞ്ഞു. വേദനിപ്പിച്ചെങ്കില്‍ ഞങ്ങള്‍ക്കും അതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക