Image

യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച സംഭവം-എ. വിജയരാഘവനെതിരെ ഷാഫി പറമ്ബില്‍

Published on 02 April, 2019
യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച സംഭവം-എ. വിജയരാഘവനെതിരെ ഷാഫി പറമ്ബില്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച എ. വിജയരാഘവനെതിരെ ഷാഫി പറമ്ബില്‍ രംഗത്ത്. അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാനെന്ന് ഷാഫി പറമ്ബില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഷാഫി പറമ്ബിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച്‌ പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍.

ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു. ഇതിപ്പോ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക