Image

സുപ്രീം കോടതിയിലും തിരിച്ചടി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദികിന്‌ മത്സരിക്കാനാകില്ല

Published on 02 April, 2019
സുപ്രീം കോടതിയിലും തിരിച്ചടി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദികിന്‌ മത്സരിക്കാനാകില്ല


അഹമ്മദാബാദ്‌ : പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ ശിക്ഷിക്കപ്പെട്ട ഹാര്‍ദിക്‌ പട്ടേലിന്‌ സുപ്രീം കോടതിയിലും  തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹാര്‍ദിക്‌ പട്ടേല്‍ സമര്‍പ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ഹര്‍ദികിന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന്‌ ഉറപ്പായി.

ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതി നിരസിച്ചതിനെത്തുടര്‍ന്നാണ്‌ ഹാര്‍ദിക്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. പട്ടേല്‍ സമുദായത്തിന്‌ സംവരണം ആവശ്യപ്പെട്ട്‌ 2015ല്‍ സംഘടിപ്പിച്ച പ്രക്ഷോഭവമുായി ബന്ധപ്പെട്ടാണ്‌ രണ്ട്‌ വര്‍ഷത്തെ തടവിന്‌ ഗുജറാത്തിലെ മെഹ്‌സാന കോടതി ഹാര്‍ദികിനെ ശിക്ഷിച്ചത്‌. 

ഗുജറാത്തിലെ 28 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 23നാണ്‌ വോട്ടെടുപ്പ്‌. ഏപ്രില്‍ നാലാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക