Image

ജിഎസ്‌ടിയില്‍ റെക്കോര്‍ഡ്‌ വര്‍ധന

Published on 02 April, 2019
ജിഎസ്‌ടിയില്‍ റെക്കോര്‍ഡ്‌ വര്‍ധന

ഡല്‍ഹി : രാജ്യത്ത്‌ ജിഎസ്‌ടി വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധന. ജിഎസ്‌ടി വീണ്ടും ഒരു ലക്ഷം കോടി രൂപയ്‌ക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നു. മാര്‍ച്ചിലെ വരുമാനം 1,06,577 കോടി രൂപയാണ്‌. റെക്കോര്‍ഡ്‌ വര്‍ധനയാണ്‌ ജിഎസ്‌ടി വരുമാനത്തിലുണ്ടായത്‌.

മാര്‍ച്ചിലെ വരുമാനത്തില്‍ 20,352 കോടി രൂപ കേന്ദ്ര ജിഎസ്‌ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജിഎസ്‌ടിയില്‍ നിന്നും 50,418 കോടി രൂപ കേന്ദ്ര- സംസ്ഥാന സംയോജിത (ഐജിഎസ്‌ടി) ഇനത്തിലും ലഭിച്ചതാണ്‌. 8,286 കോടി രൂപയാണ്‌ സെസായി സര്‍ക്കാരിന്‌ പിരിഞ്ഞ്‌ കിട്ടിയത്‌.

ഇതോടെ കഴിഞ്ഞ സാമ്‌ബത്തിക വര്‍ഷത്തെ ചരക്ക്‌ സേവന നികുതി വരുമാനം 11.77 ലക്ഷം കോടി രൂപയായി. ഏപ്രില്‍, ഒക്ടോബര്‍, ജനുവരി മാസങ്ങളിലാണ്‌ ഇതിന്‌ മുന്‍പ്‌ ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയിലെത്തിയിരുന്നത്‌. അതെ സമയം അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 14.3 ശതമാനം വരുമാന വളര്‍ച്ച സര്‍ക്കാരിന്‌ നേടാനായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക