Image

ആം ആദ്‌മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന്‌ കോണ്‍ഗ്രസ്‌ തയ്യാറല്ലെന്ന്‌ കെജ്‌രിവാള്‍

Published on 01 April, 2019
ആം ആദ്‌മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന്‌ കോണ്‍ഗ്രസ്‌ തയ്യാറല്ലെന്ന്‌ കെജ്‌രിവാള്‍
വിശാഖപട്ടണം: ലോകസഭാ ഇലക്ഷന്‌ ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തയാറല്ലെന്ന്‌ അരവിന്ദ്‌ കെജ്‌രിവാള്‍. ആം ആദ്‌മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി നിരസിച്ചതായി അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു മത്സരിക്കുന്നതിന്‌ ഡല്‍ഹി കോണ്‍ഗ്രസ്‌ അധ്യക്ഷ ഷീലാ ദീക്ഷിതിനെ സമീപിച്ചിട്ടില്ല, അവര്‍ ഒരു പ്രധാനപ്പെട്ട ലീഡര്‍ അല്ല എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി സഖ്യ ചര്‍ച്ചക്കുവേണ്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വിശാഖപട്ടണത്തിലെ റാലിയില്‍ പങ്കെടുത്തു മടങ്ങി വരുന്ന വഴി എയര്‍പോര്‍ട്ടില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി ഒരു തവണ മാത്രമേ ചര്‍ച്ച നടത്തിയിട്ടുള്ളൂ, എന്നാല്‍ രാഹുല്‍ ഗാന്ധി ക്ഷണം നിരസിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞതായി ഐ.എ.എന്‍.എസ്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക