Image

വയനാട്: ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ ചര്‍ച്ച; കൂടുതല്‍ ദേശീയ നേതാക്കളെ പ്രചാരണത്തിന് എത്തിക്കും

Published on 01 April, 2019
വയനാട്: ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ ചര്‍ച്ച; കൂടുതല്‍ ദേശീയ നേതാക്കളെ പ്രചാരണത്തിന് എത്തിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തീരൂമാനിച്ചതിന്റെ പശ്ചാതലത്തില്‍ ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ ചര്‍ച്ച. സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര നേതാക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. ഇരു പാര്‍ട്ടികളുടെയും കൂടുതല്‍ ദേശീയ നേതാക്കളെ വയനാട്ടിലേക്ക് പ്രചാരണത്തിന് കൊണ്ടുവരാന്‍ തീരുമാനമായി. പ്രചാരണം ശക്തിപ്പെടുത്താനും തീരുമാനമായി.

നേരത്തെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച്‌ ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യ ശത്രു ആരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന്സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.

നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷത്തോട്പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ സ്മൃതി ഇറാനിയെയും വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെയും ഒരു പോലെയാണ് രാഹുല്‍ കാണുന്നതെന്നും കാനം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയല്ല, ഇടതുപക്ഷത്തെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വന്ന് ഇടതുപക്ഷത്തിന് എതിരായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ കിട്ടിയത് രണ്ട് സീറ്റാണ്. അതുപോലും കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സന്ദേശം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ ബിഡിജെഎസിനാണ് എന്‍ഡിഎയിലെ സീറ്റ്. കേളകത്തിലുള്ള പൈലിക്ക് എതിരെ മത്സരിക്കാനാണോ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുന്നത്. പൈലിയാണോ രാഹുല്‍ ഗാന്ധിയുടെ മുഖ്യശത്രുവെന്ന് കോടിയേരി പരിഹസിച്ചു.

രാഹുല്‍ഗാന്ധി ഏപ്രില്‍ നാലിന് ( വ്യാഴാഴ്ച) വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ഗാന്ധി നാലിന് രാവിലെ വയനാട്ടിലെത്തും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല.

രാഹുലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ മുന്നൊരുക്കത്തിന് കേന്ദ്രനേതാക്കളെ ഉള്‍പ്പെടുത്തി നാളെ വയനാട്ടില്‍ യോഗം ചേരും. കേരളത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനം വ്യാഴാഴ്ചയാണ്. അതേസമയം, സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കാന്‍ എസ്പിജി സംഘം ഇന്നു വയനാട്ടിലെത്തും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാകും വയനാട്ടില്‍ ഒരുക്കുക.

വയനാട്ടിലേക്കുള്ള രാഹുല്‍ ?ഗാന്ധിയുടെ ആദ്യവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹിയിലെ കോണ്‍?ഗ്രസ് നേതൃത്വം. ദക്ഷിണേന്ത്യയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനാണ് വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നതെന്ന പ്രചാരണം കോണ്‍?ഗ്രസ് ശക്തമാക്കും. ആദിവാസി മേഖലയായ വയനാട് രാഹുലിന്റെ ദരിദ്രന്റെ നേതാവെന്ന പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന് പാര്‍ട്ടി കരുതുന്നു.

ഇരുപത് ദിവസത്തില്‍ താഴെ മാത്രമേ രാഹുലിന് വയനാട്ടില്‍ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനിടയില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും രാഹുലിന് എത്തേണ്ടതുണ്ട്. ഇതിനിടെ അമേഠിയിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും പ്രചാരണ പരിപാടികളുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വയനാട്ടില്‍ ക്യാമ്ബ് ചെയ്തുള്ള പ്രചാരണത്തിന് എത്ര ദിവസങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. രാഹുലിന് വേണ്ടി സോണിയ?ഗാന്ധിയും പ്രിയങ്ക ?ഗാന്ധിയും വയനാട്ടില്‍ പ്രചാരണത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക