Image

വിഷ്ണു മോഹന്‍ ദാസ് എഎഫ്എല്‍ ലീഗ് കമ്യൂണിറ്റി അംബാസിഡര്‍

Published on 31 March, 2019
വിഷ്ണു മോഹന്‍ ദാസ് എഎഫ്എല്‍ ലീഗ് കമ്യൂണിറ്റി അംബാസിഡര്‍

 
മെല്‍ബണ്‍ : പ്രശസ്ത മോഡലും മലയാളിയുമായ വിഷ്ണു മോഹന്‍ ദാസിനെ ഓസ്‌ടേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ കമ്യൂണിറ്റി അംബാസിഡറായി തെരഞ്ഞെടുത്തു. ഫെഡറേഷന്‍ സ്‌ക്വയറിലെ ഡീക്കിന്‍ എഡ്ജില്‍ നടന്ന ചടങ്ങിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ എഎഫ്എല്‍ കമ്യൂണിറ്റി അംബാസഡര്‍ പ്രോഗ്രാം ഹെഡ് ആന്‍ഡൂ ഐന്‍ ഗര്‍, മള്‍ട്ടികള്‍ചറല്‍ വിക്ടോറിയാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഹെലന്‍ കപാലോസ് എഎഫ്എല്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി സുധീപ് ചക്ര ബോധി, സേവ്യര്‍ ബോലോനി എഎഫ്എല്‍ വിക്ടോറിയാ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. 

ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റ കമ്യൂണിറ്റി അംബാസഡറായി ഒരു മലയാളിയെ തെരഞ്ഞെടുക്കുന്നത്. പ്രശസ്ത ചാനലായ സെവണ്‍ ന്യൂസിന്റെ 2019ലെ യംഗ് അച്ചീവ്‌മെന്റ് അവാര്‍ഡിനും വിഷ്ണുവിന്റെ പേരു നിര്‍ദേശിച്ചിട്ടുണ്ട്. മേയ് പത്തിനു നടക്കുന്ന ഗാല അവാര്‍ഡ് നൈറ്റില്‍ പേരുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടക്കപ്പെടും.

ഒട്ടനവധി കന്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കന്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. മലയാളി യുവാക്കളുടെ ഇടയില്‍ സൗമ്യതയുടെ പര്യായമായി അറിയപ്പെടുന്ന വിഷ്ണു ഇടുക്കി സ്വദേശിയാണ്. എന്‍ജീനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി അതിന്റെ മാസ്‌റ്റേഴ്‌സും കരസ്ഥമാക്കി മെല്‍ബണില്‍ ജോലി ചെയ്യുന്നു.


റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക