Image

നല്ല അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങുമെന്ന്‌ രഘുറാം രാജന്‍

Published on 31 March, 2019
നല്ല അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങുമെന്ന്‌ രഘുറാം രാജന്‍

ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കോണ്‍ഗ്രസ്‌ മുന്നണി അധികാരത്തില്‍ വന്നാല്‍ അദ്ദേഹമായിരിക്കും ധനമന്ത്രി എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ്‌ രഘുറാം രാജന്‍ തന്റെ മനസ്‌ തുറന്നത്‌. `ദി തേര്‍ഡ്‌ പില്ലര്‍' എന്ന തന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശന വേളയിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതിയുടെ കാര്യങ്ങള്‍ രഘുറാം രാജനുമായി ചര്‍ച്ച ചെയ്‌തിരുന്നതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ അതിനെ കുറിച്ച്‌ എന്തെങ്കിലും പറയുന്നത്‌ അനുചിതമായിരിക്കുമെന്ന്‌ സി എന്‍ ബി സി ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു. 2013 മുതല്‍ 2016 വരെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലെ ബൂത്ത്‌ സ്‌കൂള്‍ ഓഫ്‌ എക്കണോമിക്‌സില്‍ പ്രൊഫസറായി സേവനമനുഷ്‌ഠിക്കുകയാണ്‌.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക