Image

സ​ഖ്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​തെ ഡ​ല്‍​ഹി; പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

Published on 31 March, 2019
സ​ഖ്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​തെ ഡ​ല്‍​ഹി; പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​തെ കോ​ണ്‍​ഗ്ര​സ്. ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ സ്ഥാനാര്‍ത്ഥികളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ ഏ​ഴ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. പി​റ​ന്നാ​ള്‍ ദി​വ​സ​മാ​യി​രു​ന്ന ശ​നി​യാ​ഴ്ച ഷീ​ല ദീ​ക്ഷി​തി​ന്‍റെ വ​സ​തി​യി​ല്‍ വൈ​കു​ന്നേ​രം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി ചാ​ക്കോ​യും കെ.​സി വേ​ണു​ഗോ​പാ​ലും എ​ത്തി​യി​രു​ന്നു. ഷീ​ല ദീ​ക്ഷി​തു​മാ​യു​ള്ള ഇ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച അ​ര്‍​ധ​രാ​ത്രി​വ​രെ നീ​ണ്ടു.

അതേസമയം കേരളത്തിലെ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കും. രാജ്യത്തെ ബാക്കിയുള്ള സീറ്റുകളെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക