Image

ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി മത്സ്യത്തൊഴിലാളികള്‍!!

Published on 31 March, 2019
ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി മത്സ്യത്തൊഴിലാളികള്‍!!

തിരുവനന്തപുരം: മത്സ്യതൊഴിലാളികളുടെ നന്മ നിറഞ്ഞ മനസ്സ് പ്രളയകാലത്ത് കേരളം മാത്രമല്ല ലോകം മുഴുവന്‍ കണ്ടതാണ്. തിരുവനന്തപുരത്തിന്‍റെ എംപിയായ ശശി തരൂര്‍ മത്സ്യതൊഴിലാളികളുടെ സന്മനസിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ കഥ മാറി. ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്നായി വാര്‍ത്തകള്‍. ഒരു ഇംഗ്ലീഷ് വാക്ക് വരുത്തിവച്ച പുലിവാലായിരുന്നു അത്.

തിരുവനന്തപുരം മത്സ്യച്ചന്ത സന്ദര്‍ശിച്ച്‌ വോട്ട് ചോദിച്ചതിന് ശേഷം ചെയ്ത ട്വീറ്റണ് വിവാദമായത്. ട്വിറ്ററിലിട്ട ചിത്രങ്ങള്‍ക്കൊപ്പം കുറിച്ച ഈ വാക്കുകളാണ് പ്രചാരണ രംഗത്ത് തരൂരിന് പുലിവാലായത്. Found a lot of enthusiasm at the fish market, even for a squeamishly vegitarian MP. ഈ പ്രയോഗത്തിലെ SQUEAMISH എന്ന വാക്കാണ്‌ തെറ്റിദ്ധാരണ ഉളവാക്കിയത്.ഈ വാക്ക് മല്‍സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്ന ആരോപണം എന്‍ഡിഎയും ഇടതു മുന്നണിയും ഉന്നയിച്ചിരുന്നു. ഒപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രയോഗം വൈറലാവുകയും തരൂര്‍ പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി ട്വീറ്റിലൂടെയും പ്രവൃത്തിയിലൂടെയും കാട്ടിക്കൊടുത്തു ശശി തരൂര്‍. SQUEAMISH എന്ന വാക്ക് താന്‍ ഉപയോഗിച്ചത് സത്യസന്ധമായി, ശുണ്ഠിയുളളതായി എന്ന അര്‍ത്ഥത്തിലാണെന്ന്‍ അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. 
ഒപ്പം മത്സ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച്‌ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. പുതിയതുറ കരിങ്കുളം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷം തീരദേശ, മത്സ്യത്തൊഴിലാളി മേഖലകളിലൂടെ തരൂര്‍ പര്യടനം നടത്തി. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിന് വലിയ സ്വീകരണവും നല്‍കി.

മത്സ്യത്തൊഴിലാളികളെ തരൂര്‍ അപമാനിച്ചെന്ന ആരോപണത്തിനു മറുപടിയായിട്ടായിരുന്നു പുതിയ തുറയിലെ സ്വീകരണം. 
പുതിയ തുറയില്‍ വന്നിറങ്ങിയ ശശി തരൂരിനെ ചുമലിലേറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. അവിടെ നിന്ന് തരൂര്‍ നേരെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്ക്. വിവാദങ്ങള്‍ക്ക് വിരാമമിട്ട് കൈകൊണ്ട് വലിയൊരു ചൂരമീന്‍ തന്നെ തരൂര്‍ എടുത്തുയര്‍ത്തി. രാഷ്ട്രീയമല്ല ഹൃദയബന്ധമാണ് മത്സ്യതൊഴിലാളികളുമായി ഉള്ളതെന്നും അദ്ദേഹംപറഞ്ഞു. പ്രതിഫലമായി തരൂരിന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുകയും മത്സ്യത്തൊഴിലാളികള്‍ നല്‍കി!!

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരൂരിന്‍റെ വിജയം ഉറപ്പിച്ചതും കോവളം ഉള്‍പ്പെടെയുള്ള തീരദേശ മണ്ഡലങ്ങളായിരുന്നു.

മത്സ്യത്തൊഴിലാളി നേതാക്കള്‍ക്കൊപ്പം തരൂര്‍ വാര്‍ത്താ സമ്മേളവും നടത്തിയിരുന്നു. താന്‍ മല്‍സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നും സ്വയം പരിഹസിക്കുന്നതിന്‍റെ ഭാഗമായാണ് SQUEAMISH എന്ന വാക്ക് ഉപയോഗിച്ചതെന്നും തരൂര്‍ വിശദീകരിച്ചു. ഒപ്പം കളളപ്രചാരണം നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും തരൂര്‍ പറഞ്ഞു.

Join WhatsApp News
Op-Ed 2019-03-31 16:14:14
Shashi Tharoor an asset for India to take her to the world stage. Who is kummanam? is it Kumpalam?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക