Image

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പരാജയപ്പെടുത്തുമെന്ന്‌ പിണറായി വിജയന്‍

Published on 31 March, 2019
   രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പരാജയപ്പെടുത്തുമെന്ന്‌ പിണറായി വിജയന്‍


കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇടതുമുന്നണി പരാജയപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഇടതുമുന്നണിക്ക്‌ രാഹുലിനെ നേരിടുന്നതിനുള്ള കരുത്തുണ്ട്‌. സിപി ഐയുടെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ല.

രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമം. കോണ്‍ഗ്രസ്‌ ഇടതുപക്ഷത്തിനെതിരെയാണ്‌ മത്സരിക്കുന്നത്‌. ബിജെപിക്ക്‌ എതിരെയാണ്‌ അവരുടെ മത്സരിമെങ്കില്‍ കേരളത്തില്ല രാഹുല്‍ മത്സരിക്കേണ്ടത്‌. സംസ്ഥാനത്ത്‌ ബിജെപിക്ക്‌ കാര്യമായ റോളുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ മത്സരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ്‌ പോരാട്ടം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക