Image

ക്‌നാനായ കാത്തലിക്‌ റീജിയണ്‍ പ്രീമാരേജ്‌ കോഴ്‌സ്‌ നടത്തി

Published on 06 July, 2011
ക്‌നാനായ കാത്തലിക്‌ റീജിയണ്‍ പ്രീമാരേജ്‌ കോഴ്‌സ്‌ നടത്തി
ചിക്കാഗോ: ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ കാത്തലിക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രീമാരേജ്‌ കോഴ്‌സ്‌ നടത്തി. ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഫാമിലി കമ്മീഷനാണ്‌ പ്രീമാരേജ്‌ കോഴ്‌സിന്‌ നേതൃത്വം കൊടുത്തത്‌. ക്‌നാനായ കാത്തലിക്‌ റീജിയണ്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രീമാരേജ്‌ കോഴ്‌സ്‌ നടത്തുന്നുണ്ട്‌.

ഇന്ത്യയിലോ അമേരിക്കയിലോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ പ്രീ മാരേജ്‌ കോഴ്‌സ്‌ നടത്തുന്നത്‌. നോര്‍ത്ത്‌ അമേരിക്കയില്‍ ലഭ്യമായ പ്രശസ്‌തരും, പ്രഗത്ഭരും അടങ്ങുന്ന ഒരു ടീമാണ്‌ പ്രീമാരേജ്‌ കോഴ്‌സില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്‌.

ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ഡയറക്‌ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത്‌, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി, അംഗങ്ങളായ ബെന്നി കാഞ്ഞിരപ്പാറ, മോളമ്മ തൊട്ടിച്ചിറ, അജിമോള്‍ പുത്തന്‍പുര, ബീനാ ഇണ്ടിക്കുഴി എന്നിവര്‍ പ്രീമാരേജ്‌ കോഴ്‌സിന്‌ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്‌: ജോര്‍ജ്‌ തോട്ടപ്പുറം
ക്‌നാനായ കാത്തലിക്‌ റീജിയണ്‍ പ്രീമാരേജ്‌ കോഴ്‌സ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക