Image

മധുവിന് വയസ്സ് അന്‍പതോ...? അരവിന്ദ് സ്വാമിയെക്കാള്‍ പ്രായക്കൂടുതലോ...?

Published on 30 March, 2019
മധുവിന് വയസ്സ് അന്‍പതോ...? അരവിന്ദ് സ്വാമിയെക്കാള്‍ പ്രായക്കൂടുതലോ...?


ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ തൊണ്ണൂറുകളില്‍ തിളങ്ങിയ നടിയായിരുന്നു മധുബാല. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂല്‍ ഔര്‍ കാന്റേ, മണിരത്‌നത്തിന്റെ തമിഴ് ചിത്രമായ റോജ, കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആള്‍രി പ്രിയു, സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ, എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റില്‍മാന്‍ എന്നിവയൊക്കെ മധുബാലയുടെ പ്രധാന ചിത്രങ്ങളാണ്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് താരം ഇടവേള എടുത്തിരുന്നു. 1999ലായിരുന്നു മധു വിവാഹിതയാവുന്നത്. ബോളിവുഡ് നടി ജൂഹി ചൗളയുടെ സഹോദരന്‍ ആനന്ദ് ഷായാണ് മധുവിനെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും മക്കളായ അമേയ, കേയ എന്നിവര്‍ക്കുമൊപ്പം മുംബൈയിലാണ് മധു താമസിക്കുന്നത്. മാര്‍ച്ച് 26ന് മധുബാലയുടെ 50ാം പിറന്നാളായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രായത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. റോജയിലെ സഹതാരം അരവിന്ദ് സ്വാമിയേക്കാള്‍ പ്രായം മധുവിനുണ്ടെന്നുള്ളത് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്

അമ്പതാം വയസ്സിലും മധു യൗവനവും സൗന്ദര്യയും കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ചിട്ടയായ വ്യായാമവും ഭക്ഷണവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മധു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുലാഖാത് എന്ന ചിത്രത്തിലൂടെ മധു സിനിമയില്‍ തിരിച്ചെത്തിയത്. തമിഴ്ചിത്രം അഗ്‌നിദേവിയാണ് മധുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തിലാണ് താരം എത്തുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക