Image

ലാലേട്ടനെക്കൊണ്ട് പതിനാല് ടേക്ക് വരെ എടുപ്പിക്കേണ്ടി വന്നു; പിന്നെന്താ മോനെ ഒന്നൂടെ എടുത്തേക്കാം; എന്നാണ് അദ്ദേഹം പറഞ്ഞത്

Published on 30 March, 2019
ലാലേട്ടനെക്കൊണ്ട് പതിനാല് ടേക്ക് വരെ എടുപ്പിക്കേണ്ടി വന്നു; പിന്നെന്താ മോനെ ഒന്നൂടെ എടുത്തേക്കാം; എന്നാണ് അദ്ദേഹം പറഞ്ഞത്

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ മികച്ച വിജയവുമായി മുന്നേറുകയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. മുരളീ ഗോപി തിരക്കഥ ഒരുക്കിയ 'ലൂസിഫര്‍' തിയേറ്ററില്‍ കൈയ്യടി നേടുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ ഈ തുറന്നു പറച്ചില്‍.

മലയാള സിനിമയ്ക്ക് വലിയ സംഭാവന നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. എനിക്ക് താല്‍പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ ചെയ്യുന്നത്. കാലങ്ങള്‍ കൊണ്ട് അതുകൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടായാല്‍ അതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ലൂസിഫറില്‍ ഞാന്‍ തൃപ്തനാണ്. എത്ര ദിവസം കൊണ്ട് തീര്‍ക്കുമെന്ന് പ്ലാന്‍ ചെയ്‌തോ അത്രയും ദിവസം കൊണ്ടാണ് ഷൂട്ട് തീര്‍ത്തത്. ആഗ്രഹിച്ച രീതിയില്‍ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എന്നെ പിന്തുണച്ച ഒരു നിര്‍മാതാവും ഒരു ടീമും എനിക്കുണ്ടായിരുന്നു. അവരുടെയെല്ലാം അധ്വാനത്തിന്റെ ഫലമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക