Image

സ്ഥടികം 2 ഇരുമ്ബന്‍' എന്ന സിനിമക്കെതിരേ സംവിധായകന്‍ ഭദ്രന്‍

Published on 30 March, 2019
സ്ഥടികം 2 ഇരുമ്ബന്‍' എന്ന സിനിമക്കെതിരേ സംവിധായകന്‍ ഭദ്രന്‍

സ്ഥടികം 2 ഇരുമ്ബന്‍ എന്ന സിനിമക്കെതിരേ സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഭദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഥടികത്തിലെ ആടുതോമ. സ്ഥടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രന്‍.

സ്ഥടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. സ്ഥടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഥടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല.ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. അങ്ങനെ ആടുതോമയെ വച്ച്‌ ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല.ഭദ്രന്‍ വ്യക്തമാക്കി.

ടീസറിന് നേരേ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ സ്ഥടികം 2 എന്ന പേരില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സംവിധായകന്‍. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണിയായി ഒരു പ്രമുഖതാരം അഭിനയിക്കുമെന്നും. സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തിന്റെ മകളെ അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് സണ്ണി ലിയോണിനെ കൊണ്ടുവരും എന്നെല്ലാം സംവിധായകന്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക