Image

ജയറാം ചിത്രം 'ഗ്രാന്റ് ഫാദര്‍' ചിത്രീകരണം പൂര്‍ത്തിയായി

Published on 30 March, 2019
ജയറാം ചിത്രം 'ഗ്രാന്റ് ഫാദര്‍' ചിത്രീകരണം പൂര്‍ത്തിയായി

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഗ്രാന്റ് ഫാദ൪'. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു മധ്യവയസ്‌ക്കന്റെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ആലപ്പുഴയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയാകുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. അനുശ്രീ, സുരഭി സന്തോഷ്, വിജയരാഘവന്‍, സെന്തില്‍ കൃഷ്ണ, ഷറഫുദ്ദീന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, ദിലീഷ് പോത്തന്‍, ബാബുരാജ്, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, അലന്‍സിയര്‍, ആശാ അരവിന്ദ്, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ഷാനി ഖാദര്‍. ഛായാഗ്രഹണം സമീര്‍ ഹഖ്.

ജയറാം ചിത്രത്തില്‍ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ജയറാമിനൊപ്പം മല്ലിക സുകുമാരന്‍, സുരഭി സന്തോഷ് എന്നിവരാണ് ഒപ്പം പാടുന്നത്. ഡോ. വേണുഗോപാലിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. അച്ചിച്ചാ സിനിമയുടെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍, മഞ്ജു ബാദ്ഷ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം വിഷു റിലീസായി പുറത്തിറങ്ങും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക