Image

കടല അലര്‍ജി: സഹോദരരെ ഇറക്കി വിട്ടതില്‍ ഡല്റ്റയും കൊറിയന്‍ എയറും മാപ്പു ചോദിച്ചു

Published on 29 March, 2019
കടല അലര്‍ജി: സഹോദരരെ ഇറക്കി വിട്ടതില്‍ ഡല്റ്റയും കൊറിയന്‍ എയറും മാപ്പു ചോദിച്ചു
അറ്റ്‌ലാന്റ: കടല അലര്‍ജിയാനെന്നറിയിച്ചതിനെ തുടര്‍ന്ന് പതിനഞ്ചും പതിനാറും വയസുള്ള സഹോദരരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതില്‍ ഡെല്റ്റ എയര്‍ലൈന്‍സും കൊറിയന്‍ എയലൈന്‍സും മാപ്പു ചോദിച്ചു പ്രസ്താവന ഇറക്കി.
ഫിലിപ്പിന്‍സിലെ മനിലയില്‍ ജോലിയുള്ള രാകേഷ് പട്ടേലിന്റെയും പ്രജക്തയുടെയും പുത്രന്മാരെയാണു ഇറക്കി വിട്ടത്. അറ്റ്‌ലാന്റയില്‍ ആശുപത്രിയിലുള്ള മുത്തച്ചനെ സന്ദര്‍ശിച്ച ശേഷം ഡെല്റ്റ ഫ്‌ലൈറ്റില്‍ ഇരുവരും കൊറിയയിലെ സോളെത്തി. മൂത്ത കുട്ടിക്ക് കടല അലര്‍ജി ആണെന്നും അതിനാല്‍കടല അടുത്തു കൂടി പോലും കൊണ്ടു പോകരുതെന്നും ടിക്കറ്റ് എടുത്തപ്പോള്‍ അറിയിച്ചതാണ്. ഡല്റ്റയില്‍ സോളില്‍ എത്തും വരെ പ്രശ്‌നം ഒന്നും ഉണ്ടായില്ല. അവിടെ നിന്നു ഡല്റ്റയുടെ പാര്‍ട്ണര്‍ ആയ കൊറിയന്‍ എയര്‍ലൈന്‍സില്‍ കയറാന്‍ ചെന്നപ്പോള്‍ കടല അലര്‍ജിയുടെ കാര്യം പറഞ്ഞു. പക്ഷെ പ്രത്യേക പരിഗണന നല്കാന്‍ പറ്റില്ലെന്നും വേണ്ടങ്കില്‍ വിമാനത്തില്‍ കയറേണ്ടതില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. വിമാനത്തില്‍ കയറിയ ശേഷം ഇരുവരെയും ഇറക്കി വിടുകയും ചെയ്തു. പുറകില്‍ മാസ്‌ക് ധരിച്ച് ഇരുന്നോളാമെന്നു പറഞ്ഞിട്ടും ജീവനക്കാര്‍ വഴങ്ങിയില്ല.
വേറെ ഫ്‌ലൈറ്റില്‍ പോന്നാല്‍ അവരുടെ അലര്‍ജി നയം എങ്ങനെ എന്നു വ്യക്തമല്ലാത്തതിനാല്‍ മാതാപിതാക്കളുടെ ഉപദേശപ്രകാരം ഇരുവരും അറ്റ്‌ലാന്റയിലേക്കു മടങ്ങി. 39 മണിക്കൂര്‍ ഇരുവരും തുടര്‍ച്ചയായി ഫ്‌ലൈറ്റില്‍ ഇരിക്കേണ്ടി വന്നു.
എന്തായാലും തങ്ങളുടെ നയം പുനപരിശോധിക്കുമെന്നു ഇരു എയര്‍ലൈന്‍സും വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക