Image

ചാപിള്ളയായി എരിഞ്ഞടങ്ങിയ കേരള ചര്‍ച്ച് ആക്ട് ബില്ല് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 29 March, 2019
ചാപിള്ളയായി എരിഞ്ഞടങ്ങിയ കേരള ചര്‍ച്ച് ആക്ട് ബില്ല് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ചാപിള്ളയായി ജനിക്കേണ്ട ഗതികേടാണ് കേരള ചര്‍ച്ച് ആക്ട് ബില്‍ എന്ന ചു രുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍. ഈ അടുത്തകാലത്ത് ക്രൈസ്തവ മതമേലദ്ധ്യ ക്ഷന്മാരില്‍ ഭൂരിഭാഗം പേരും ഒന്നിച്ചുകൊണ്ട് എതിര്‍ത്ത ഒരു സംഭവം ചര്‍ച്ച് ആക്ട് ബില്ലു മാത്രമാണ്. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെ ട്ടപ്പോഴും ദൈവത്തിന്റെ മണവാട്ടികള്‍ എന്നു വിളിക്കപ്പെടുന്ന കന്യാസ്ത്രീകള്‍ അവരുടെ നിലനില്‍പിനുവേണ്ടിയും സ്വ യരക്ഷയ്ക്കുവേണ്ടിയും തെരുവില്‍ മഴയും വെയിലും ചൂടും തണുപ്പും കൊണ്ട് പോരാട്ടം നടത്തിയപ്പോഴും അല്പശമ്പള വര്‍ദ്ധനവിനായി ഭൂമിയിലെ മാ ലാഖമാര്‍ പോരാട്ടം നടത്തിയ പ്പോഴും ശീതീകരിച്ച കാറില്‍ നല്ല ശമരിയാക്കാരന്റെ ഉപമ പറയാന്‍ ആ ഉപമയിലെ പുരോഹിതനെപ്പോലെ കടന്നു പോയ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ചര്‍ച്ച് ആക്ട് ബില്ല് അവതരിപ്പിക്കുന്നുയെന്ന് കേട്ടപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് ഓടി മുഖ്യന്റെ അടുത്ത്.
   
പി.എ. ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം 88ല്‍ കേരളക്കരയില്‍ അവതരിപ്പിച്ചപ്പോള്‍ ആ നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊ്ണ്ട കേരളത്തിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ഒന്നിച്ചതിനുശേഷം ഇപ്പോഴാണ് ഒരു പൊതുവിഷയത്തില്‍ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ഒന്നിക്കുന്നത്. തൊമ്മനയയുമ്പോള്‍ ചാണ്ടി മുറുകും ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും എന്ന കണക്കായിരുന്നു ഇവര്‍ ഇതിനു മുന്‍പെങ്കില്‍ ഈ വിഷയത്തില്‍ ഇവരെല്ലാം ഒന്നായി മുറുകിയെന്നതാണ് സത്യം. ഈ ഒത്തൊരുമയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ക്രിസ്തുനാഥനെന്നതില്‍ യാതൊരു സംശയവുമില്ല. ഈ ബില്ലു കൊണ്ടുവരാന്‍ ശ്രമം നടത്തിയ പിണറായി വിജയന് ധാരാളമായി അനുഗ്രഹം കിട്ടുമെന്നതിന് തര്‍ക്കമില്ലാത്ത കാര്യമാണ്. തന്റെ പേരില്‍ അടികൂടുന്നതല്ലാതെ ഒന്നിക്കുന്നത് ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്തതു തന്നെ. സ്വര്‍ക്ഷമുണ്ടെങ്കില്‍ പിണറായി ക്കു കൊടുത്തതിനുശേഷമെ എല്ലാ ആഴ്ചയിലും പുതുപ്പള്ളി പള്ളിയില്‍ പോയി കുര്‍ബ്ബാന കൂടുന്ന ഉമ്മന്‍ചാണ്ടിക്കും കൊടുക്കൂ. ഒരിക്കല്‍ ഒരിടത്ത് ഒരു ബസ് ഡ്രൈവറും അച്ചനുമുണ്ടായിരുന്നു. ഇവരു വരും മരിച്ച് ശുദ്ധീകരണ സ്ഥലത്ത് എത്തി.

ക്രിസ്ത്യാനികള്‍ സ്വര്‍ക്ഷത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കപ്പെടുന്ന സ്ഥലമാണ് ശുദ്ധീകരണ സ്ഥലം. ശുദ്ധീകരണസ്ഥലത്ത് വേര്‍തിരിക്കലിനായി കൊണ്ടുവന്ന ഡ്രൈവറുടെയും അച്ചന്റെയും കണക്കു പുസ്തകം നോക്കിയ പത്രോസ് ഡ്രൈവറെ സ്വര്‍ക്ഷ ത്തിലേക്കും അച്ചനെ നരകത്തിലേക്കും വിട്ടു. അതിനു കാരണവുമുണ്ട്. ഡ്രൈവര്‍ അമിത വേഗത്തിലാണ് എന്നും വണ്ടിയോടിച്ചത്. അതുകൊ ണ്ടുതന്നെ അതില്‍ യാത്ര ചെയ്തവരെല്ലാം അറിയാതെ ദൈവത്തെ വിളിച്ചുപോയി. എന്തിനുവേണ്ടി ദൈവത്തെ വിളിച്ചുയെന്നല്ല എത്രമാത്രം ദൈവ ത്തെ വിളിപ്പിക്കുന്നവനായതു കൊണ്ടാണ് ദൈവം ഡ്രൈവറെ അടുത്തിരുത്തിയത്. എന്നാല്‍ അച്ചനെ നരകത്തിലേക്ക് വിട്ടത്. അതിനു കാരണം അച്ചന്‍ പ്രസംഗിച്ചപ്പോഴൊക്കെ ജനം ഉറങ്ങുകയായിരുന്നു എ ന്നതാണ്. ഒരു ഉദാഹരണത്തിന് വിവരിച്ചുയെന്നേയുള്ളു. പള്ളിയില്‍ പോകുന്ന ഉമ്മന്‍ ചാണ്ടി വിചാരിച്ചിട്ട്  ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ദിവസംകൊണ്ട് ഒരു ബില്ല് കൊണ്ടുവരാന്‍ പോകുന്നു അതും നിങ്ങളെ പൂട്ടികെട്ടാനുള്ള ഒരു ബില്ല് കൊണ്ടുവരുന്നുയെന്ന് അ ക്രൈസ്തവനും കമ്മ്യൂണിസ്റ്റു കാരനുമായ പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ശര്‍ക്കരക്കു ചുറ്റും ഈച്ച കൂടുന്നതു പോലെ അവര്‍ ഒരു ശബ്ദവും ഒരു മുദ്രാവാക്യവുമായി ഒന്നിച്ചുകൂടിയത് ഒരു ചെറിയ കാര്യമല്ല.
   
ഇതില്‍ ചര്‍ച്ച് ബില്ല് നടപ്പാക്കണമെന്ന് പറഞ്ഞു കൊണ്ട് ഒരു ക്രൈസ്തവ സമുദായമെ രംഗത്തു വന്നുള്ളു. കാരണം ഈ ബില്ല് പാസ്സായാ ല്‍ അവര്‍ക്കാണ് നേട്ടം. 34ലെ ഭരണഘടനയുടെ ബലത്തില്‍ അവരുടെ സ്വത്തുക്കളോരോന്നായി എതിര്‍ കക്ഷിക്കാര്‍ കോടതിവിധിയുടെ ബലത്തില്‍ പിടിച്ചെടുക്കുമ്പോള്‍ ചര്‍ച്ച് ബില്ലില്‍ പറയുന്ന ഇടവക സ്വത്ത് ഇടവകകാര്‍ക്കു കൂടി അവകാശപ്പെട്ടതെന്ന് പറയുന്ന ഭാഗം പിടിവള്ളിയാക്കി സ്വത്ത് ഒരു പരിധിവരെ വിട്ടുപോകാതെ സൂക്ഷിക്കാന്‍ പറ്റും. പുരോഗമനമെന്നോ വിപ്ലവമെ ന്നോ വിളിപ്പേരുമായി ചില മെത്രാന്മാര്‍ നയിക്കുന്ന ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന  സമരത്തിന്റെ ആശയവും ആമാശയവും ഉള്ളിലിരിപ്പും ഇതുതന്നെ യായിരുന്നു.
   
ചര്‍ച്ച് ആക്ട് ബില്ലിനെ എതിര്‍ത്തവരുടെയും ലക്ഷ്യം സഭയെ വളര്‍ത്തുകയോ കുഞ്ഞാടുകളെ പരിപോഷിപ്പിക്കുകയോ അല്ല മറിച്ച് ഇന്നലെ വരെ അടക്കി വാണിരുന്ന സാമ്രാജ്യത്തില്‍ തങ്ങള്‍ ചര്‍ച്ച് ആക്ടില്‍ കൂടി ഒന്നുമില്ലാതാകുമെന്നതാണ്. രാജാവിനെപ്പോലെ വാണിട്ട് ഒരു സുപ്രഭാ തത്തില്‍ രാജ്യഭ്രഷ്ഠനാക്കി ഒന്നുമില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ഭയന്നിട്ടാണ് അവര്‍ അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തു വന്നത്. ഇതില്‍ ഇരുകൂട്ടരുടേയും പ്രവര്‍ത്തി വ്യത്യാസമാണെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. 
   
ഇവിടെ സര്‍ക്കാരി ന്റെ ഭാഗവും പരിശുദ്ധമാണെ ന്ന് പറയാന്‍ കഴിയില്ല. ഇടതു പക്ഷ സര്‍ക്കാര്‍ എന്ന് ഭരണം നടത്തിയാലും അന്നൊക്കെ മതങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴും അത് തന്നെയാണ് സര്‍ക്കാര്‍ ശ്രമി ക്കുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നപോലെ പുര വേകുമ്പോള്‍ വാഴവെട്ടുന്നതു പോലെ ഒക്കെ വേണമെങ്കില്‍ പറയാം. സര്‍ക്കാരിന്റെ ഈ നടപടിയെ. ദേവസ്വത്തില്‍കൂടി ഹിന്ദുക്കളുടെ മുന്തിയ ആരാധ നാലയങ്ങളുടെ സ്വത്ത് നിയന്ത്രണവും വഖഫിലില്‍ കൂടി മുസ്ലീം ആരാധനാലയങ്ങള്‍ക്കുമേല്‍ ഏറെക്കുറെ പിടിമുറുക്കാന്‍ സര്‍ക്കാരിനു കഴിയും. ഒരു രീതിയിലും പിടിമു റുക്കാനോ പിടിച്ചെടുക്കാനോ കഴിയാത്തതായിരുന്നു ക്രൈസ്തവ ദേവാലയങ്ങളുടെയും അതിനോടനുബന്ധിച്ച സ്വത്തുക്കളുടെ മേലുള്ള അവകാശം. 57 മുതല്‍ 2017 വരെയുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ പല മാര്‍ക്ഷങ്ങള്‍ കൊണ്ടുവന്നെങ്കിലും അതൊക്കെ വെള്ളത്തിലെ വരപോലെയായി. കാരണം മെത്രാന്മാരുടെ കീഴില്‍ വിശ്വാസികള്‍ അനുസരണയുള്ള വരായിരുന്നുയെന്നതാണ്. അതിനൊരു ചെറിയ കോട്ടം തട്ടിയത് ഈ അടുത്തകാലത്താണ്. സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ വിശ്വാസികള്‍ രണ്ട് തട്ടിലായി. ഓര്‍ത്തഡോക്‌സ് യാക്കോബായ സ്വത്ത് തര്‍ക്കം അങ്ങോട്ടുമിങ്ങോട്ടും അടിപിടിയിലായി.പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരി ക്കാനുമായി തെരുവില്‍ യുദ്ധമായി.
   
മറ്റ് സഭകളിലും സ്വത്തിനെചൊല്ലി വിശ്വാസികളും സഭാനേതൃത്വങ്ങളുമായി ഇപ്പോള്‍ തര്‍ക്കമുണ്ട്. സ്വകാര്യ സ്വത്തുപോലെ വ്യക്തികളാല്‍ സ്ഥാപിതമായിരിക്കുന്ന ചില ക്രൈസ്തവ സഭകളുടെ മത നേതാക്കന്മാരുടെ സഭാസ്വത്ത് അനധികൃത മാര്‍ക്ഷത്തില്‍ക്കൂടി കൈകാര്യം ചെയ്യുകയും സര്‍ക്കാരിനോ വിശ്വാസികള്‍ക്കോ അതില്‍ യാതൊരു അറിവോ ഇല്ലാത്തതിനെതിരെയും വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. ഇതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിയന്ത്രണം ഈ സഭാസ്വത്തുക്കളുടെ കാര്യത്തില്‍ വേണമെന്നാവശ്യം ശക്തമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് വേണമെന്നാവശ്യം ശക്തമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കുകയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നു തന്നെ പറയേണ്ടതാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്ര മിച്ച ചര്‍ച്ച് ആക്ട് ബില്ലില്‍ ഒരു പൂട്ട് ഉണ്ടോയെന്നു സംശ യിക്കണം. ചര്‍ച്ച് ആക്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ട്രസ്റ്റ് എന്ന ഭാഗമാണ് അതിനു കാരണം. ദേവ സ്വം ബോര്‍ഡ് പോലെ ഒരു ബോര്‍ഡിന്റെ കീഴില്‍ ദേവാ ലയ സ്വത്തും ദേവാലയവും രജിസ്റ്റര്‍ ചെയ്യണമെന്ന ഭാഗമാണ് അതില്‍ പ്രധാനപ്പെട്ടത്. ഇതുതന്നെയാണ് ഏറെ സംശയവുമുള്ളത്. അതിന് ചില ഭേദഗതികള്‍ വന്നാല്‍ ഈ ബില്ല് ഏറെക്കുറെ നല്ലതെന്നതില്‍ യാതൊരു സംശയവുമില്ലാത്തതാണ്. എന്നാല്‍ ആ ഭേദഗതികള്‍ വന്നാല്‍പോലും അത് നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് തുറന്നു പറയാം. കാരണം മത നേതൃത്വത്തിന്റെ എതിര്‍പ്പ് തന്നെ.
   
മത നേതാക്കന്മാരുടെ അദ്ധ്വാനംകൊണ്ടോ സര്‍ക്കാരിന്റെ ഇഷ്ടദാനംകൊണ്ടോ അല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇത്രയും സ്വത്തുക്കള്‍ ഉണ്ടായത്. സഭാംഗങ്ങളുടെ വിയര്‍പ്പും അദ്ധ്വാനവും കൊണ്ടാണ്. സഭകള്‍ സ്വത്തുക്കള്‍ വാങ്ങുമ്പോള്‍ ഇത് നിങ്ങള്‍ക്കുവേണ്ടിയെന്ന് പറഞ്ഞുകൊണ്ടാണ് പണം കണ്ടെത്തുന്നത്. വിശ്വാസികളുടെ പണം കൊണ്ട് വാങ്ങുന്ന സ്വത്തുക്കളും സ്ഥാപനങ്ങളും പിന്നീട് സഭാനേതൃത്വത്തിന്റെ കൈയ്യില്‍ അവരുടെ സ്വകാര്യസ്വത്ത് പോലെയാകുന്നുയെന്നതാണ് ഒരു വസ്തുത. വിശ്വാസികള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. സ്വത്തു ക്കള്‍ വില്‍ക്കുന്നതും സ്ഥാപനങ്ങളില്‍ ജോലിക്ക് ആളുകളെ നിയമിക്കുന്നത് സഭാനേ തൃത്വത്തിന്റെ പൂര്‍ണ്ണ അധികാരപരിധിയിലാണ്. അതിന് യാതൊരു നിയന്ത്രണങ്ങളുമില്ല. ചില സഭകള്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കുമ്പോള്‍ ചിലര്‍ ഡൊണേഷന്‍ എന്ന ഓമനപ്പേരിലൂടെയാണ് നിയമനം നടത്തുക. ക്രൈസ്തവ സഭയിലെ പൗരസ്ത്യ പാരമ്പര്യമുള്ള പൊന്തിഫിക്കല്‍ സഭ കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ പ്രാദേശിക വ്യക്തികളാല്‍ സ്ഥാപിക്കപ്പെടുന്ന സഭകളില്‍ എത്തിച്ചേരുന്ന കണക്കുകള്‍ക്ക് പോലും യാതൊരു രേഖകളും ഇല്ലാത്ത അവസ്ഥയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇന്ന് പണമുണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ക്ഷം ക്രിസ്തുവിന്റെ പേരില്‍ തുടങ്ങുന്ന സഭകളാണെന്ന് വ്യക്തികളാല്‍ സ്ഥാപിതമായതും അല്ലാത്തതുമായ സഭകളെ കണ്ടാല്‍ മതിയാകും.
   
ഇനിയും മറ്റൊരു വസ്തുത കൂടിയുണ്ട്. ചില സഭകള്‍ക്ക് അകത്ത് സഭാ നേതൃത്വത്തിലെ ചിലരുടെ പേരില്‍ ട്രസ്റ്റുകള്‍ ഉണ്ട്. ആ ട്രസ്റ്റുകള്‍ക്കും യാതൊരു നിയ ന്ത്രണവുമില്ലാത്ത അവസ്ഥയാണ്. കാട്ടിലെ തടി തേവരുടെ ആനയെന്ന കണക്കിനുള്ള പോക്കിന് കടിഞ്ഞാണിടാന്‍ ചര്‍ച്ച് ആക്ട് ബില്ലിലെ ചില വ്യവസ്ഥകള്‍ക്ക് കഴിയും. അതു കൂടാതെ ഇടവക സ്വത്ത് ഇടവകാംഗങ്ങള്‍ക്കു കൂടിയും അവകാശപ്പെടുന്ന ഭാഗം ഒരു പരിധിവരെ നല്ലതെന്നു തന്നെ പറയാം. അങ്ങനെ ആരുടെയും പക്ഷം പിടിക്കാതെ ആര്‍ ക്കും സ്ഥാപിത താല്പര്യങ്ങളില്ലാതെ ചര്‍ച്ച് ആക്ട് ബില്ല് അവതരിപ്പിച്ചാല്‍ അത് വിശ്വാസികള്‍ക്ക് ഗുണകരമാവും. എന്നാല്‍ വിശ്വാസികളേക്കാള്‍ ശക്തരായ നേതൃത്വം ശക്തമായി ബില്ലിനെ എതിര്‍ത്താല്‍ അവര്‍ക്കു മുന്‍പില്‍ ബില്ല് ചാപിള്ളയാകും അല്ലെങ്കില്‍ ആക്കാന്‍ കഴിയും സഭാനേതൃത്വങ്ങള്‍ക്ക്. ജനാധിപത്യത്തില്‍ ജനങ്ങളാണ് ശക്തരെ ന്നാണ് പറയുന്നതെങ്കിലും അതിശക്തര്‍ അവരെ നയിക്കുന്നവരാണ്. അതുപോലെ യാണ് ഇവിടെയും. ചര്‍ച്ച് ബില്ല് മലപോലെ പൊക്കികൊണ്ടുവന്ന് സഭകളെ കടിഞ്ഞാണിടാന്‍ പിണറായി നോക്കിയെങ്കിലും അതിനെ എലിപോലെയാക്കി ഒന്നുമില്ലാതാക്കി സഭകളുടെ നേതൃത്വം. ഇവിടെ ആശയുമായി വിശ്വാസികള്‍ കാത്തിരുന്നത് മിച്ചം.    

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക