Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 13 (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 29 March, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 13 (ജോര്‍ജ് പുത്തന്‍കുരിശ്)

 അരുണാചലംമുരുകാനന്ദന്‍ (പാഡ്മാന്‍)

പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തോടെ, തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍,ഇന്ത്യ, വരാന്‍പോകുന്ന നവോദയത്തെ വിളിച്ചറിയിക്കുന്ന ദൂതനെപ്പോലെയായിരുന്നു.

അത്ശാസ്ത്രത്തിലായാലും സങ്കേതികവിദ്യയില്‍ ആയാലും, കലാ സാംസ്ക്കാരിക രംഗത്തായാലും, സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളിലായാലുംഇന്ത്യഅവളുടെ മുദ്രകള്‍ ചാര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. മറ്റളളവര്‍ക്ക്പ്രചോദനവുംഉത്സാഹവും പകരുന്ന കഥകളുടെകാര്യത്തിലുംഇന്ത്യ മുന്‍പന്തിയിലായിരുന്നു. അത്തരം ഒരുകഥയിലെ നായകനാണ്, തമിഴിനാട്ടിലെ നെയ്ത്തുകാരുടെകുടംബത്തില്‍ ജനിച്ചവനും, ഹൈസ്കൂള്‍വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെസ്കൂള്‌വിട്ടു പോയഅരുണാചലംമുരുകാനന്ദന്‍ അല്ലെങ്കില്‍ഭപാഡ്മാന്‍.’സാനിറ്ററി പാഡ്ഉണ്ടാക്കാനുള്ളവളരെ നിസ്സാരവുംവിലകുറഞ്ഞതുമായ ഒരു യന്ത്രം കണ്ടു പിടിച്ചതിലൂടെ, ഇന്ത്യയിലെ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുംജീവിക്കുന്ന സ്ത്രീകളുടെആര്‍ത്തവുമായുള്ള ബന്ധത്തിലെആരോഗ്യ പ്രശ്‌നങ്ങളില്‍വളരെ വിപ്ലവകരാമയ ഒരു മാറ്റമാണ് ഈ ഫീനിക്‌സ പക്ഷി വരുത്തിയത്. അദ്ദേഹത്തിന്റെജീവിതാനുഭവങ്ങളിലൂടെകടന്നുപോകുമ്പോള്‍ ഒന്ന്‌വ്യക്തമാണ്; മനുഷ്യരുടെജീവിതാസാഹചര്യങ്ങളെക്കാളും സാമ്പത്തിക ഭദ്രതയെക്കാളുംവിദ്യാഭ്യാസത്തേക്കാളും ഉപരിയായിഅവരിലെഇച്ഛാശക്തിയും ദൃഡവിശ്വാസവും അവര്‍ ഏത്‌സാഹചര്യത്തിന്റെ പട്ടടയിലായിരുന്നാലുംഅതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ് പറക്കുവാന്‍ തക്കവണ്ണംഅവര്‍ക്ക ശക്തി പകരുന്നു.

കൈത്തറി നെയ്ത്‌വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു കുടംബത്തില്‍ പിറന്ന മുരുകാനന്ദന് നന്നെ ചെറുപ്പത്തിലെ, ഒരു റോഡപകടത്തില്‍പ്പെട്ട്, പിതാവിനെ നഷ്ടപ്പെട്ടിരുന്നു.കുടുംബത്തിന്റെഅന്നദാതാവായിരുന്ന പിതാവിന്റെമരണം ആ കുംബത്തെ മുഴു പട്ടിണിയിലാക്കി. മറ്റുമാര്‍ക്ഷങ്ങള്‍ കാണാത്തതുകൊണ്ടുംമകനെ തുടര്‍ന്ന് പഠിപ്പിക്കാന്‍ നിവര്‍ത്തിഇല്ലാത്തതുകൊണ്ടും ആ മാതാവ്കൂലി പണിക്ക്ഇറങ്ങേണ്ടിവന്നു.  പക്ഷെ മുരുകാനന്ദന് അമ്മയുടെ കഷ്ടപ്പാട് കണ്ടു നില്ക്കാനായില്ല പതിനാലാമത്തെ വയസ്സില്‍ അവന്‍ പഠിത്തം നിറുത്തിസ്കൂള്‌വിട്ടിറങ്ങി.അതിനു ശേഷം, വീടിനെ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാന്‍ മുരുകാനന്ദന് പല തരത്തിലുള്ളജോലികളില്‍ ഏര്‍പ്പെട്ടിരുന്നു; മെഷീന്‍ ഓപ്പറേറ്ററായി, കൃഷിപ്പണിക്കാരനായി, വെല്‍ഡറായും.

ഇതൊരു പരിഹാസമോതമാശയോ അല്ല മുരുകാനന്ദന്റെകാര്യത്തില്‍ഇത്‌സത്യമാണ്. എല്ലാംആരംഭിച്ചത്ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിഎട്ടില്‍ശാന്തിയുമായുള്ളഅദ്ദേഹത്തിന്റെവിവാഹത്തയോടെയാണ്. ഒരു ദിവസം ഭാര്യതന്നില്‍ നിന്ന്എന്തോമറച്ചു പിടിക്കുന്നതുപോലെതോന്നികുടുതല്‍ അന്വേഷിച്ചപ്പോള്‍അത്,അവര്‍ആര്‍ത്തവസമയത്ത് ഉപയോഗിച്ചിരുന്ന ഒരു മുഷിഞ്ഞ തുണിയായിരുന്നുഎന്ന് മനസ്സിലമായി സാനിറ്ററി പാഡ്‌വാങ്ങാനുള്ള പണച്ചിലവുമൂലംസ്ത്രീകള്‍ പണ്ടുകാലങ്ങളില്‍തുണികഴുകിവീണ്ടും ഉപയോഗിച്ചുവന്നിരുന്നു. മുരുകാനന്ദന് ഇതിനുവേണ്ടി എന്തെങ്കിലുംചെയ്യണം എന്ന തോന്നലായി. ഉപയോഗിച്ച തുണിവീണ്ടുംഉപയോഗിക്കുമ്പോള്‍ അത് പലരോഗങ്ങള്‍ക്കുംകാരണമാകാം എന്ന ചിന്തയുംഅദ്ദേഹത്തെ അലട്ടി.  കടയില്‍ നിന്ന് ഒരു സാനിറ്ററി പാഡ്‌വാങ്ങിഅതിനെക്കുറിച്ചു മനസ്സിലാക്കാനുള്ള ശ്രമമായി പല നിരീക്ഷണ പരീക്ഷണങ്ങള്‍ക്കുശേഷംസ്വന്തമായൊരു സാനിറ്ററി പാഡ്ഉണ്ടാക്കി ഭാര്യക്ക്‌കൊടുക്കയുംഅത് ഉപയോഗിച്ചു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടു. എന്നാല്‍ഭാര്യയുടെ പ്രതികരണം നിരാശജനകവുംകൂടാതെ പഴയുതുപോലെ ആര്‍ത്തവസമയത്ത് പഴയതുണികഴുകിഉപയോഗിക്കാനും തുടങ്ങി.

ഭാര്യയില്‍ നിന്ന് നിരാശജനകമായ പ്രതികരണമാണുണ്ടായതെങ്കിലുംമുരുകാനന്ദന്റെചിന്ത താന്‍ സ്വന്തമായുണ്ടാക്കിയ സാനിറ്ററി പാഡുംകടകളില്‍ നിന്നുവാങ്ങുന്ന പാഡും തമ്മലുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നു താന്‍ ഉണ്ടാക്കുന്ന പാഡ്മാസത്തില്‍ഒരിക്കല്‍ മാത്രമെ ഭാര്യയില്‍ പരീക്ഷിച്ചു നോക്കാന്‍ കഴിയുഎന്നാല്‍അവരില്‍ നിന്ന്‌വലിയസഹകരണവുംലഭിച്ചില്ല. മുരുകാനന്ദന്‍ തന്റെ പരീക്ഷണംഅടുത്തള്ളമെഡിക്കല്‍കോളേജില്‍ പഠിക്കുന്ന കുട്ടികളിലേക്ക്മാറ്റി. എന്നാല്‍പലരുംലജ്ജയോടെഒഴിഞ്ഞുമാറി. പലരുംസഹകരിച്ചെങ്കിലും പ്രതികരണത്തില്‍ആത്മാര്‍ത്ഥതകാണിച്ചില്ല. ഒടുവില്‍അദ്ദേഹംസ്വയം പരീക്ഷണം നടത്തുവാന്‍ തീരുമാനിച്ചു. യൂട്ടറസിന്റെ മാതൃക ഒരു ഫുഡ്‌ബോള്‍ബ്ലാഡറില്‍ നന്നുണ്ടാക്കിഅതില്‍ആടിന്റെരക്തം നിറച്ച്‌സൈക്കിള്‍ചവിട്ടിയുംഓടിയുംമൊക്കെ എത് നിരക്കില്‍അതിന് രക്തം വലിച്ചെടുക്കാന്‍ കഴിയുമെന്ന്പരീക്ഷണങ്ങള്‍ നടത്തി നോക്കി. മുരുകാനന്ദന്റെ ഈ അനഭവങ്ങളില്‍ നിന്ന് പ്രചോദിതനായാണ്അമിത്‌വിര്‍മാണി "മെന്‍സ്റ്റ്വറല്‍ മാന്‍’ അല്ലെങ്കില്‍ആര്‍ത്തവ മനുഷ്യന്‍ എന്ന ഹൃസ്വചലച്ചിത്രം നിര്‍മ്മിച്ചത്.അതിന് 2019 ലെ ഓസ്കര്‍അവാര്‍ഡ്കിട്ടിയെന്നുള്ളത് ശ്രദ്ധേിമാണ്.
ഒരു വിലകുറഞ്ഞ സാനിറ്ററി പാഡുണ്ടണ്ടാക്കാനുള്ള ശ്രമത്തിലുംഅതിനോടുള്ള അഭിനിവേശത്തിലുംഅദ്ദേഹത്തിന് ജീവിതത്തില്‍ പലതും നഷ്ടമായി. അയാളുടെ നാട്ടുകാര്‍അദ്ദേഹത്തെ ഭ്രാന്തനെന്ന് മുദ്രകുത്തി. ഭാര്യശാന്തിഅയാളെ ഉപേക്ഷിച്ചു പോയി പിന്നിട് അമ്മയും അങ്ങനെ ഒരോത്തരും. സമുദായംഅയാള്‍ക്ക് ഭൃഷ്ട്കല്പിച്ചു. അങ്ങനെ മുരുകേശന്‍ ഒരു ഏകാന്ത പഥികനായിഏറ്റവുംവിലകുറഞ്ഞ ഒരു സാനിറ്ററി പാഡ്ഉണ്ടാക്കാനുള്ള ശ്രമവുമായിഅലഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ രണ്ടു വര്‍ഷവുംമൂന്നുമാസത്തിന്‌ശേഷംമുരുകന് മനസ്സിലായി സാനിറ്ററി പാഡ്ഉണ്ടാക്കുന്നത് ഒരു മരത്തിന്റെതൊലിയില്‍ നിന്നാണെന്നുംഅതിന്റെ പേര് സെലുലോസെന്നാണെന്നു. ഇത്കണ്ടെത്താനായിമുരുകേശന് ഏഴായിരം രുപയുടെചിലവും ഒരു കോളേജ് പ്രൊഫസറുടെസഹായവുംആവശ്യമായിവന്നു. മുരുകേശന് ഇംഗ്ലീഷ് ഭാഷവശമില്ലാത്തതിനാല്‍ പ്രൊഫസറായിരുന്നുഫോണില്‍വിളിച്ചിരുന്നതുംഎഴുത്തുകുത്തുകള്‍ നടത്തിയിരുന്നതും. എകദേശം നാലരവര്‍ഷത്തെ കഠിന പ്രയത്‌നത്തിന്‌ശേഷംമുരുകേശന്റെസ്വപ്നം സഫലീകരിക്കപ്പെട്ടുഏറ്റവുംവിലകുറഞ്ഞ പാഡ്ഉണ്ടാക്കുന്ന ഒരു യന്ത്രം അദ്ദേഹംസംവിധാനം ചെയ്തു.

ആദ്യമായി താന്‍ തടിഉപയോഗിച്ചുണ്ടാക്കിയ സാനിറ്ററി പാഡിന്റെ യന്ത്രം മദ്രാസിലെ ഇന്ത്യന്‍ ഇനിസ്റ്റിട്യൂട്ട്ഓഫ്‌ടെക്ക്‌നോളജിയില്‍ (ഐ.ഐ. ടി) അധികൃതരെകാണിച്ചപ്പോള്‍അവര്‍അത്,  നവീകരിക്കപ്പെട്ട യന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയമത്സരത്തിനയച്ചു. തൊള്ളായിരത്തി നാല്പത്തി മൂന്ന്മത്സരാര്‍ത്ഥികളില്‍ നിന്നുംമുരുകേശന്റെസാനിറ്ററി പാഡ് നവീകരണ യന്ത്രം ഒന്നാമതായിതിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ പ്രസിഡണ്ടായിരുന്ന പ്രതീപ പട്ടീല്‍ഇദ്ദേഹത്തിന് ദേശീയ പുരസ്ക്കാരം നല്‍കിആദരിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ നവീകരിക്കപ്പെട്ട സാനിറ്ററി പാഡ് മിഷീന്‍ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയതോടെ, പ്രശസ്തിയുംഅതോടൊപ്പം ധനം സംമ്പാദിക്കാനുള്ളഅവസരവുംഅദ്ദേഹത്തിന് തെളിഞ്ഞുവന്നു.എന്നാല്‍മുരുകേശന്റെ മനസ്സില്‍മറ്റൊന്നായിരുന്നു. ജീവിതത്തിന്റെകഷ്ടപ്പാടുകളിലൂടെകടന്നു വന്ന അദ്ദേഹംതന്റെ നവീകരിക്കപ്പെട്ടതുംലോകത്തില്‍മറ്റാര്‍ക്കുംഉണ്ടാക്കി ഉപയോഗിക്കാന്‍ കഴിയാത്തവണ്ണംവിശേഷാവകാശ പത്രവുമുള്ള യന്ത്രം, ഇന്ത്യയുടെ അവികസിതസംസ്ഥാനങ്ങളിലെസ്ത്രീകളുടെആരോഗ്യപരവും സാമ്പത്തിക അഭിവൃദ്ധിക്കുമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഒരു പാഡിന് രണ്ടര രൂപാ വിലക്ക്‌വില്‍ക്കവുന്ന ഈ സാനിറ്ററി പാഡ് യന്ത്രത്തിന് ഇരുനൂറ്റി അന്‍പത് മുതല്‍മുന്നൂറുവരെ പാഡുകള്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.

ഹൈസ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെജീവിതത്തിന്റെകഠിനമായ പരീക്ഷണങ്ങളെതരണംചെയ്ത് ഒരു സാമൂഹ്യവ്യവസായ സ്ഥപകനായ മുരുകാനന്ദന്റെ സാനിറ്ററി പാഡ്‌യന്ത്രത്തിന് പത്ത്‌പേര്‍ക്ക്‌ജോലി നല്‍കാനും അതുപോലെ ഒരു ഗ്രാമത്തിലെമൂവായിരത്തിലതികംസ്ത്രീകള്‍ക്ക്ശുചിത്വവുംആര്‍ത്ത സംബന്ധിയായരോഗങ്ങളില്‍ നിന്ന്‌സംരക്ഷണം നല്‍കത്തക്കവണ്ണം സാനിറ്ററി പാഡുകള്‍എത്തിച്ചുകൊടുക്കാനും സാധിക്കും. ഇന്ന്‌ലോകത്തിലെഅവികസിതരാജ്യങ്ങളായമോറിഷ്യസ്, കെനിയ, ഫിലിപ്പീന്‍സ് തുടങ്ങിയരാജ്യങ്ങളടക്കം നൂറ്റിയാറുരാജ്യങ്ങളില്‍ ഈ യന്ത്രം സാമൂഹ്യ പരിവര്‍ത്തനം നടത്തുന്നു. അതുപോലെതന്റെ പുതിയ യന്ത്രത്തെ കുറിച്ച്ഹാര്‍വാര്‍ഡ്‌യുണിവേഴ്‌സിറ്റിയടക്കം പല പ്രശസ്തസ്ഥലങ്ങളിലുംഇദ്ദേഹം പ്രഭാഷണ നടത്തുന്നു. പ്രശസ്തമായറ്റെഡ്‌റ്റോക്കിലുംഇദ്ദേഹത്തെ കണ്ടെത്താവുന്നതാണ്.മനുഷ്യന്റെശരീരത്തിന് പരിധികളുണ്ട പക്ഷെ ആ ശരീരത്തിലെ പറന്നുയരാന്‍ വെമ്പുന്നആതാമവിനെ ചാരത്തില്‍പ്പോലുംഒതുക്കി നിറുത്താന്‍ ആര്‍ക്കുംകഴിയില്ലെന്നുള്ളതിന്റെതെളിവാണ് അരുണാചലം മുരുകാനന്ദന്‍ എന്ന ഈ ഫീനിക്‌സ് പക്ഷി.

ചിന്താമൃതം.
നിങ്ങള്‍ക്ക്എന്തു ചെയ്യാന്‍ കഴിയുമെന്ന്ആര്‍ക്കുംപ്രവചിക്കാന്‍ കഴിയില്ല. ഒരിക്കലും നാം നമ്മെതന്നെ വിലകുറച്ചുകാണരുത്. ഞാന്‍ ധാരാളം പണം സമ്പാധിച്ചില്ല പക്ഷെ ഞാന്‍ സന്തോഷത്തില്‍ സമ്പന്നനാണ്. ചന്ദ്രനിലിറങ്ങിയആദ്യത്തെ മനുഷ്യനെപ്പോലെ സാനിറ്ററി പാഡ് ധരിച്ച ആദ്യത്തെ മനുഷ്യന്‍ ഞാനാണ്. വിദ്യഭ്യാസംഇല്ലാത്തതുകൊണ്ട് ഞാന്‍ അതൃപ്തനല്ല കാരണം ആ ചിന്ത ഭയരഹിതനായികൂടുതല്‍ പഠിക്കാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു.



ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍- 13 (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക