Image

ടെലിവിഷന്‍ ചാനല്‍ ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച് സന്തോഷ് പണ്ഡിറ്റ്

Published on 28 March, 2019
ടെലിവിഷന്‍ ചാനല്‍ ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്‌ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറയുന്നത്. ഒരു ചാനലിലെ പരിപാടിയില്‍ താനാണെന്നു തോന്നും വിധം ആള്‍മാറാട്ടം നടന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക