Image

നാടിന്റെ പുരോഗതിക്ക് തുരങ്കംവെച്ചവര്‍ക്കെതിരെ പ്രവാസികള്‍ പ്രതികരിക്കണം (ജയിംസ് കൂടല്‍)

Published on 28 March, 2019
നാടിന്റെ  പുരോഗതിക്ക് തുരങ്കംവെച്ചവര്‍ക്കെതിരെ പ്രവാസികള്‍ പ്രതികരിക്കണം (ജയിംസ് കൂടല്‍)
ഹൂസ്റ്റണ്‍ :മദ്ധ്യതിരുവിതാംകൂറിന്റെ വികസനത്തിന് ഒരു സുപ്രധാന കാല്‍വപ്പ് ആകുമായിരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹരിത വിമാനത്താവള പദ്ധതിയായ ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് തുരങ്കവെച്ച് നമ്മുടെ  നാടിന്റെ വികസന സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞവരെ ഈ തെരഞ്ഞെടുപ്പില്‍ നാം തിരിച്ചറിയണമെന്ന്   ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ്  കോര്‍ഡിനേറ്റര്‍ ജെയിംസ് കുടല്‍ അഭ്യര്‍ത്ഥിച്ചു.

2007 ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വ്യോമയാന നയം പ്രഖ്യാപിച്ച ശേഷം നിലവില്‍ വരുമായിരുന്ന  ആദ്യ വിമാനത്താവള പദ്ധതിയായിരുന്നു  ആറന്മുളയിലേത്.
2000 കോടി മുതല്‍ മുടക്കുള്ള ആറന്മുള എയര്‍പോര്‍ട്ട് മദ്ധ്യതിരുവിതാംകൂറിന്റെ മുഖഛായ മാറ്റിമറിക്കുമായിരുന്നു.

ലോകം മുഴുവന്‍ ഉള്ള  പ്രവാസി മലയാളകള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാകുമായിരുന്ന എയര്‍പോര്‍ട്ടിന്റെ കടക്കല്‍ കത്തിവെച്ചവരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികുടുംബങ്ങളും വോട്ടര്‍മാരും നന്നായി കൈകാര്യം ചെയ്തു പറഞ്ഞുവിടണം .
വികസനം മുടക്കികളെ , നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞ വികസന വിരോധികളെ ഈ നാടിന് ആവിശ്യമുണ്ടോയെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു ആറന്മുള വിമാനത്താവളം സമ്പന്നര്‍ക്കുവേണ്ടി മാത്രമാണെന്നും പരിതസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും കുപ്രചരണം നടത്തി നമ്മുടെ നാടിന്റെ പുരോഗതിക്ക് തുരങ്കം വച്ച് രാഷ്ട്രീയ ലാഭം കൊയ്യുവാന്‍ ശ്രമിച്ചവരെനമ്മുടെ നാട്ടിലെ ഭാവി തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ല . അവരുടെഭാവിതുലച്ചവരെ നിങ്ങള്‍ക്ക് പത്തനംതിട്ടയുടെ യുവതീയുവാക്കളുടെ ശാപവചനത്തതില്‍ വെന്ത് നീറി ഇല്ലാതാകുന്ന നാളുകള്‍ അടുത്തിരിക്കുന്നു .

മെച്ചപ്പെട്ട ജീവിത നിലവാരിത്തിനു വേണ്ടി യു.എസ്., യു.കെ., ഗള്‍ഫ് എന്നിവിടങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും ജോലിചെയ്യുന്ന പതിനായിരക്കണക്കിനു വരുന്ന മധ്യ തിരുവിതാംകൂറിലെ സാധാരണ ജനങ്ങള്‍ക്കു അവരുടെ ജന്മനാട്ടിലേക്ക് വരുന്നതിനും
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ട്ടപ്പെട്ടു തിരികെ നാട്ടില്‍ വരേണ്ടി വരുന്നവര്‍ക്ക് മുതല്‍ മുടക്കി ശിഷ്ടകാലും നാട്ടില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനും ഈ വിമാനത്താവളം ഏറെ സഹായകരമാകുമായിരുന്നു  എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മധ്യതിരുവിതാംകൂറിലെ വിദേശ മലയാളികളും അവരുടെ  കുടുംബങ്ങളും നാട്ടിലെ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളം ഈ പദ്ധതി ഒട്ടേറെ ഗുണകരം ആകുമായിരുന്നു

ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്നു .അതുവഴി കൂടുതല്‍ മെച്ചപ്പെട്ട എയര്‍ കണക്ടിവിറ്റി, തൊഴില്‍ സാധ്യതകള്‍, വിനോദ സഞ്ചാര മേഖലയിലെ വികസനങ്ങള്‍ എന്നിവ സാധ്യമാകുകയും പത്തനംതിട്ട ജില്ലയ്ക്കും സംസ്ഥാനത്തിനാകമാനവും ഒരു നൂതന വളര്‍ച്ച സാധ്യമാവുകയും  ചെയ്യുമായിരുന്നു .

ഈ പദ്ധതിയെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി അട്ടിമറിച്ചവര്‍ക്ക് അതെ നാണയത്തത്തില്‍ തിരിച്ചടിനല്‍കാന്‍ ലഭിച്ച ഈ അവസരം മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗം ആളുകളും പ്രത്യേകിച്ച് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ഉള്ള പ്രവാസി മലയാളികളും അവരുടെ കുടുംബങ്ങളും
പ്രയോജനപ്പെടുത്തണം ഈ പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരം ലഭിക്കുമായിരുന്നു ..

പത്തനംതിട്ട .ആലപ്പുഴ ,കോട്ടയും ജില്ലകളില്‍ ആയി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളുകള്‍ ,വ്യാപാര സമുച്ചയങ്ങള്‍ ,മള്‍ട്ടി സ്‌പെഷ്യാലിററി ഹോസ്പിറ്റലുകള്‍, തുടങ്ങി നിരവധി അനുബന്ധ വികസനക്ക് സാധ്യമാകുമായിരുന്ന പരിസ്ഥിതിക്ക് യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ചാലിച്ചു നടപ്പാക്കാമായിരുന്ന ഒരു പദ്ധതിയയെ ,യാതൊരുവിധം നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കലുകളും ഇല്ലാതെതന്നെ നടപ്പിലാക്കാമായിരുന്ന ഒരു പദ്ധതിയെ കുഴിച്ചുമൂടിയവരെ കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല !!

ഇന്ത്യയിലെ രണ്ടാമത്തെ വലിയ തീര്‍ത്ഥാടക കേന്ദ്രമായ ശബരിമലയിലേക്ക് പദ്ധതി പ്രദേശത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മതിയാകുമായിരുന്നുള്ളു . സര്‍ക്കാര്‍ കണക്ക് അതനുസരിച്ച് ഏകദേശം 60 മില്ല്യന്‍ തീര്‍ത്ഥാടകരാണ് 2011ല്‍ മാത്രം ശബരിമല സന്ദര്‍ശിച്ചത്.ലോകതിര്‍തഥാടകര്‍ എത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭക്തജന സംഗമ ഭൂമിയായ മാരാമണ്‍ കണ്‍വന്‍ഷന്‍ ,ചെറുകോല്‍ പുഴ കണ്‍വെന്‍ഷന്‍ ,കുമ്പനാട് കണ്‍വെന്‍ഷന്‍ പുണ്യഭുമിയായ പരുമല ,മഞ്ഞനിക്കര ,നിലക്കല്‍ തീര്‍തഥാടന കേന്ദ്രങ്ങള്‍ ,പ്രസിദ്ധമായ ആറന്മുള വള്ളംകളി ,ഏഴുമേലി പേട്ടതുള്ളല്‍ , കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുമരകം, ആലപ്പുഴ, കുമളി, തേക്കടി കടുവ സംരക്ഷണകേന്ദ്രം കോന്നി എക്കോ ടുറിസം എന്നിവ പദ്ധതി പ്രദേശത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.ഈ വിമാനത്താവളും നടപ്പിലാക്കിയിരുന്നുവെങ്കില്‍ ലോകമലയാളികള്‍ക്കും മറ്റു വിദേശിക്കും നമ്മുടെ നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബ് ആയി നമ്മുടെ ജില്ലാമാറുകയും നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറുകയും ചെയ്യുമായിരുന്ന ഒരു പദ്ധതിക്ക് കുഴിമാടം തീര്‍ത്തവരെ നിങ്ങളെ പ്രവാസി മലയാളികളും  അവരുടെ കുടുംബങ്ങളും കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരും നെഞ്ച് നീറി ശപിക്കും .

കംപ്യുട്ടറിനെയും മാേ നെയും കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം ഉള്‍പ്പെടെയുള്ള പുരോഗമനപരമായ എല്ലാത്തിനെയും എതിര്‍ത്ത് നമ്മുടെ രാജ്യത്തത്തിന്റെ പുരോഗതിക്ക് എന്നും തടസ്സങ്ങള്‍ മാത്രം സൃഷ്ടിച്ച കൂപമണ്ഡുകങ്ങളെ നിങ്ങള്‍ക്ക് എന്റെ
നാടും ജനതയും മാപ്പ് നല്‍കില്ല ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക