Image

വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)

Published on 27 March, 2019
വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)
ഒരാള്‍ക്ക് പാട്ട് പാടാന്‍ അറിയാമെങ്കില്‍ അവര്‍ക്ക് 'വികസന ' കാഴ്ചപ്പാട് ഇല്ലെന്നതാണ് ചിലരുടെ ഗവേഷണ കണ്ടു പിടുത്തം !.ചിലര്‍ക്ക് പരാതി അവര്‍ക്ക് കെ ആര്‍ നാരായണന്‍ ആകുവാന്‍ സ്‌കോപ്പില്ല. ചിലര്‍ ചോദിക്കുന്നത് അവര്‍ ശാസ്ത്ര ജേണലുകളില്‍ എത്ര ഗഹനമായ പേപ്പറുകള്‍ പബ്ലിഷ് ചെയ്ത് എന്നാണ്. ചിലര്‍ ചോദിക്കുന്നു ഇവര്‍ക്ക് പോളിമര്‍ കെമിസ്ട്രറി അറിയാമോ എന്ന്. എന്നാല്‍ കെ ആര്‍ നാരായണ്‍ കൊണ്‌ഗ്രെസ്സ് ടിക്കറ്റില്‍ ഒറ്റപ്പാലത്തു ജയിച്ചു കൊണ്‌ഗ്രെസ്സ്‌കാരണ് പ്രെസിഡന്റായി തിരഞ്ഞെടുത്ത് എന്ന ചരിത്ര ഗവേഷണത്തിന് പലര്‍ക്കും തിരക്ക് മൂലം സാധിക്കില്ല. കെ ആര്‍ നാരായണ്‍ ഏത് ശാസ്ത്ര ജേണലില്‍ ആണാവോ പേപ്പര്‍ എഴുതിയത്?

കേരളത്തില്‍ തിരഞ്ഞെടുപ്പിന് നില്‍ക്കണെമെങ്കില്‍ അന്താരാഷ്ട്ര ജേണലില്‍ ഒക്കെ പബ്ലിഷ് ചെയ്യണം. അങ്ങനെയെങ്കില്‍ ശശി തരൂരിനാണ് ഏറ്റവു കൂടുതല്‍ വോട്ട് കിട്ടേണ്ടത്. ഫ്‌ലെച്ചര്‍ സ്‌കൂളില്‍ നിന്നാണ് സംഭവം. 24 വയസ്സില്‍. തീസിസ് വളരെ പ്രശസ്തം. പുസ്തകമായി പണ്ട് പണ്ടേ ഇറങ്ങി. ഇങ്ങനെ മഹത്തായ യോഗ്യത ഇല്ലാത്തവര്‍ മുഖ്യ മന്ത്രി ആയാലും എം പി മാരകാന്‍ യോഗ്യരല്ല.

വെറുതെ പാട്ട് പാട് പാടുന്നവര്‍ക്കുള്ളതല്ല പാര്‍ലിമെന്റ് എന്നാണ് തീട്ടൂരം. അത് മുരളി മനോഹര്‍ ജോഷിയെപ്പോലെ ശാസ്ത്രത്തില്‍ ഡോക്‌റ്റെറേറ്റ് ഉള്ളവര്‍ക്കാണ്. തൊഗാഡിയെപ്പോലെ ഡോക്ടര്‍മാര്‍ക്ക് ഉള്ളതാണ്. പൂനയിലെ ആര്‍ എസ എസ പ്രസ്ഥാനമായ ജ്ഞാന പ്രബോധിനിയുടെ തലവന്‍ ഡോ ഗിരീഷ് ബാപ്പാട് ആയിരുന്നു. ബെര്‍ക്കിലിയില്‍ നിന്ന് പോളിമര്‍ കെമിസ്ത്രിയില്‍ ആയിരുന്നു ഡോക്ട്രേറ്റ്. അങ്ങേര് എന്നാണാവോ പൂനയില്‍ നിന്നും പാര്‍ലമെന്റില്‍ പോകുന്നത്?

അത് കൊണ്ട് പാട്ടു പാടുന്നവര്‍ വേണെങ്കില്‍ പഞ്ചായത്തില്‍ മത്സരിക്കുക? കേരളത്തില്‍ നിന്ന് 2009 ഇല്‍ പര്‌ലമെന്റില്‍ പോയത് 0 സ്ത്രീകള്‍. അല്ലെങ്കില്‍ തന്നെ മിടുക്ക് തെളിയിച്ച മിടു മിടുക്കര്‍ ഉള്ളപ്പോള്‍ വെറുമൊരു പഞ്ചായത്തില്‍ പോലും കഴിവ് തെളിയിക്കാത്ത വെറും വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ?. How she dared to do os? അവരൊരു ടീച്ചര്‍ പോലുമല്ല. ! മാധ്യമ സെലിബ്രിറ്റി അല്ല. ഒരു വക്കീല്‍ പോലുമല്ല. How dare -

കേരളത്തില്‍ രാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വവും എല്ലാം മിടു മിടുക്കന്‍മാരായ ആണുങ്ങള്‍ക്കാണ്. അവര്‍ ജയിക്കാനായി ജനിച്ചവരാണ്. അവര്‍ പത്തും ഇരുപതും മുപ്പതും കൊല്ലം പാര്‌ലെനെന്റിനെ ത്രസിപ്പിച്ചു വമ്പന്‍ പാര്‍ലെമെന്ററി ശിങ്കങ്ങളാകും. കേരളത്തില്‍ പാര്‍ലമെന്റില്‍ പോകാന്‍ നല്ല മിടുക്കന്മാരായ ആമ്പിള്ളേര്‍ ഉള്ളപ്പോള്‍ പെണ്ണുങ്ങള്‍ പാട്ട് പാടി പഞ്ചായത്തു തലത്തിലും കുടുംബ ശ്രീയിലും അയല്‍ കൂട്ടത്തിലും കഴിവ് തെളിയിക്കട്ടെ. അത് കൊണ്ട് ആ രമ്യ ഹരിദാസയൊക്കെ പാട്ട് പാടട്ടെ എന്നാണ് സാംസ്‌കാരിക നായകരും ബുദ്ധി ജീവികളും എല്ലാം വിധി എഴുതുന്നത്.
How innocent - What a logic sirji -
വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)വെറുമൊരു പാട്ടുകാരി പാര്‍ലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ? (ജെ.എസ് അടൂര്‍)
Join WhatsApp News
കൃഷ്ണൻ 2019-03-28 07:30:46
പാട്ടുകാരിയോ അച്ചനോ കപ്പിയാരോ ആരെങ്കിലും ആയിക്കോ പക്ഷെ ശത്രുവിന്റെ കഴുത്ത് വെട്ടാൻ, ബന്ധുക്കളുടെ ചോരകുടിക്കാൻ, അടുത്തിരിക്കുന്നവനിട്ട് ഒരടി കൊടുത്തിട്ട് ഞാനല്ല എന്ന് പറയാൻ പറ്റുമോ എങ്കിൽ പാര്ലിമെന്റല്ല് ഏത് കുത്താനാവിലെങ്കിലും പൊക്കൊളു . പക്ഷെ പാർലിമെന്റിൽ പോയി പാടാനാണ് പരിപാടിയിങ്കിൽ ആ മോഹം കളഞ്ഞേര് 

Joseph 2019-03-30 11:11:42
ജെ.എസ്.അടൂരിന്റെ പാട്ടുകാരിയെപ്പറ്റിയുള്ള ലേഖനം വളരെ താല്പര്യത്തോടെയാണ് വായിച്ചത്. കാര്യമായ ഗവേഷണ ചിന്തകളൊന്നും ലേഖനത്തിലില്ലെങ്കിലും രാഷ്ട്രീയ ബോധമുള്ള വായനക്കാർക്ക് ഇത്തരം ലേഖനങ്ങൾ മനസുകൾക്ക് സന്തോഷം നൽകും. നല്ല ശൈലിയിലുള്ള മലയാള ഭാഷ! അതിൽ ലേഖകനെ അഭിനന്ദിക്കുന്നു. 

കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ സാധാരണ ഗൗരവപരമായ ചർച്ചകളുടെ സമയം ഉറങ്ങാനാണ് ആഗ്രഹിക്കുന്നത്. ശശി തരൂർ ഒഴികെ അവിടെ പാർലമെന്റിൽ ആരെങ്കിലും സംസാരിച്ചതായി അറിവില്ല. അങ്ങനെയുള്ളവരെ പാട്ടു പാടി ഉറക്കാനോ പാട്ടു പാടി ഉണർത്താനോ ഒരു പാട്ടുകാരി പാർലമെന്റിൽ ആവശ്യമാണ്. 

പാർലമെന്റിൽ മത്സരിക്കുന്ന ഈ മിടുക്കി ഭംഗിയായി കവിതകൾ ചൊല്ലുന്നു. കവിതകൾ വ്യാഖ്യാനിക്കുന്നു. ഇമ്പമേറിയ കവിതകളോടെ ഇവരുടെ പ്രസംഗങ്ങൾ കേൾക്കുന്നവർ ആരും ഇവർക്ക് വോട്ട് ചെയ്തുപോകും. ചില സ്ത്രീകൾക്ക് മറ്റു സ്ത്രീകൾ വളരുന്നത് ഇഷ്ടപ്പെടില്ല. അത് എഴുത്തുകാരായ സ്ത്രീകളിൽ കൂടുതലായി കാണുന്നു. 

ഒരു പാർലമെന്റ് എന്ന് പറയുമ്പോൾ സമ്മിശ്രങ്ങളായ എല്ലാ ശാസ്ത്രങ്ങളും കലകളും സാംസ്ക്കാരികതയും ഉൾപ്പെട്ടതായിരിക്കണം. അവിടെ പാട്ടുകാരും വേണം. സാമ്പത്തിക വിദഗ്ദ്ധരും  വിദ്യാഭ്യാസ ചിന്തകരും മനഃശാസ്ത്രജ്ഞരും ആവശ്യമാണ്. പാർലമെന്റിലെ ഭ്രാന്തന്മാരുടെ എണ്ണവും കുറക്കണം. 

സ്വാതന്ത്ര്യം കിട്ടിയശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പാർലമെന്റ് വി.കെ.കൃഷ്ണമേനോൻ, അംബേദ്ക്കർ, കൃപലാനി പോലുള്ള പണ്ഡിതർ ഉൾപ്പെട്ടവരായിരുന്നുവെന്നതിലും നാം ഓർക്കണം. അഭിമാനിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക