Image

മോഹന്‍ലാലിനെക്കുറിച്ച് ആ ചോദ്യം ഒരിക്കലും എന്നോടു ചോദിക്കരുതായിരുന്നു; നീരസം മറച്ചുവയ്ക്കാതെ ആന്റണി പെരുമ്പാവൂര്‍

Published on 27 March, 2019
മോഹന്‍ലാലിനെക്കുറിച്ച് ആ ചോദ്യം ഒരിക്കലും എന്നോടു ചോദിക്കരുതായിരുന്നു; നീരസം മറച്ചുവയ്ക്കാതെ ആന്റണി പെരുമ്പാവൂര്‍


മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലുമായി  31 വര്‍ഷത്തെ ബന്ധമുണ്ട് ആന്റണി പെരുമ്പാവൂരിന്. താരത്തിന്റെ ഏറ്റവും  വിശ്വസ്തനെന്നു തന്നെ പറയാം. അങ്ങനെയുള്ള ഒരാളോട് മോഹന്‍ലാലിനെ മടുത്തുതുടങ്ങിയില്ലേ എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി... ചോദ്യത്തില്‍ നീരസം തോന്നിയെന്ന് മറച്ചുവയ്ക്കാതെ പറയുകയാണ് ആന്റണി.

'അങ്ങനെയൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയൊരു ചോദ്യം ചോദിക്കാനും പാടുണ്ടായിരുന്നില്ല. 31 വര്‍ഷമായി ഞാന്‍ സാറിനൊപ്പമുണ്ട്. ആ സ്‌നേഹം ഞങ്ങള്‍ക്കിടയിലുണ്ട്. എനിക്കിപ്പോഴും ലാല്‍ സാറിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹം എനിക്ക് തരുന്ന സ്‌നേഹം കാരണമാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്'. ലൂസിഫറുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ ചോദിച്ച ഈ   ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

മോഹന്‍ലാലിന്റെ െ്രെഡവറായാണ്  മലയാള സിനിമയില്‍ ആന്റണയുടെ തുടക്കം. പിന്നീട് ആശിര്‍വാദ് സിനിമയുടെ ബാനറില്‍ നരസിംഹം, രാവണപ്രഭു, നരന്‍, രസതന്ത്രം, ദ്യശ്യം, ഒപ്പം ,ഒടിയന്‍ തുടങ്ങി  ഒട്ടനവധി ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു.  ഇവയിലെല്ലാം മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മാത്രമല്ല ഇദ്ദേഹം നിര്‍മിച്ച 'ആദി' എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു പ്രധാന കഥാപാത്രം ചെയ്തത്.

ആന്റണി നിര്‍മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും  പുതിയ ചിത്രമാണ് ലൂസിഫര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക