Image

കേഴുന്നു ഭാരതം! വോട്ടു ചെയ്യരുതേ!- (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 27 March, 2019
കേഴുന്നു ഭാരതം! വോട്ടു ചെയ്യരുതേ!- (ചാരുമൂട് ജോസ്)
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറെ വഴിത്തിരിവിലേക്കു നയിക്കുന്ന പൊതു തിരഞ്ഞെടുപ്പ് സമാഗതമായി. കഴിഞ്ഞ 5 വര്‍ഷത്തോളം ഏകാധിപത്യ ഭരണത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെയും, രാഷ്ട്രത്തിന്റെ ഖജനാവിനേയും, ബാങ്കുകളേയും കോടതികളെയും, സര്‍ക്കാര്‍ ഏജന്‍സികളെയും നോക്കുകുത്തിയാക്കി രാജ്യത്തിന്റെ ലക്ഷക്കണക്കിനു കോടിരൂപയുടെ സമ്പാദ്യങ്ങള്‍ കുത്തകമുതലാളിമാര്‍ക്കു വിദേശത്തേക്കു കടത്താനും, രാജ്യത്തു അക്രമവും മതഭ്രാന്തും, അടിച്ചമര്‍ത്തലും നടത്തി രാജ്യത്തെ കൊള്ളയടിച്ചു നശിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടി വീണ്ടും വോട്ടിനായി പുതിയ തന്ത്രം ഒരുക്കി വരുന്നു. ഭാരതജനതയേ ജാഗ്രതൈ! വോട്ടു ചെയ്യരുതേ ഈ ഭരണത്തിന്റെ അന്തം കുറിക്കാന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിക്കു വോട്ടു രേഖപ്പെടുത്തുക. ബിജെപിയെ ഒറ്റപ്പെടുത്തുക, മതഭ്രാന്താലയമാക്കിയ ഭാരതത്തെ കോണ്‍ഗ്രസ്സിലൂടെ തിരികെ ജനാധിപത്യ മതേതരത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വോട്ടു ചെയ്യുക. ഇനിയും ഒരു പ്രാവശ്യം കൂടി ബി.ജെ.പി. ഭരിച്ചാല്‍ ഭാരതീയ ജനമേ നിങ്ങള്‍ക്ക് വീണ്ടും വോട്ടു ചെയ്യാന്‍ ഒരു പക്ഷേ അവസരം കിട്ടിയെന്നു വരില്ല.

രാജ്യത്തെ നിയമത്തെയും, നിയമ നിര്‍മ്മാതാക്കളേയും, കുറ്റാന്വേഷണ ഏജന്‍സികളെയും പരമോന്നത നീതി പീഠങ്ങളെയും സ്വന്തം വരുതിയില്‍ നിര്‍ത്തി രാജ്യത്തെ സകല കര്‍ഷകരെയും, ചെറുകിട വ്യാപാരികളെയും, പൊതുജനങങളെയും, കൊള്ളയടിച്ചും സ്വന്തം ബന്ധുക്കളെയും, സുഹൃത്തുക്കളെയും കോര്‍പ്പറേറ്റുകളെയും, സുഹൃത്തുക്കളെയും കോര്‍പ്പറേറ്റുകളെയും മാത്രം സഹായിച്ചു രാജ്യത്തെ പൊതു ഖജനാവ് കൊള്ളയടിച്ചു വിദേശത്തു കടത്തി സ്വന്തം കൂട്ടുകാര്‍ക്ക് അന്യദേശങ്ങളില്‍ പറന്നു ചെന്നു സഹായഹസ്തം നല്‍കുന്ന പ്രധാനമന്ത്രി രാജ്യത്തെ 20 കൊല്ലത്തേക്കു പിറകോട്ടെത്തിച്ചു ഈ രാജ്യദ്രോഹികള്‍ക്ക് ഭാരതീയ ജനതയുടെ ഒരു പൗരന്മാരുടെയും വോട്ടു നല്‍കരുതേ എന്നു വിനയത്തോടെ അറിയിക്കട്ടെ. കേരളത്തില്‍ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണനേട്ടം കൊണ്ടാടിയപ്പോള്‍ കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും പീഡനങ്ങളും, ന്യൂനപക്ഷ പീഡനങ്ങളും ആരും മറക്കരുത്. 24 കൊലപാതകങ്ങള്‍ 22 ഉം കമ്മ്യൂണിസ്റ്റ് സഖാക്കള്‍ നേരിട്ടു നടത്തിയ അറും കൊലപാതകങ്ങള്‍ ജനം മറക്കരുത്.

ലോകത്തെവിടെയും കമ്മ്യൂണിസം ഇല്ലാതായപ്പോള്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്ന് ഊറ്റം കൊളളുന്ന കേരള ജനമേ ഈ അക്രമ, കൊലപാതക ഗുണ്ടാ രാ്ഷ്ട്രീയ പാര്‍ട്ടിക്കാരെ ഇനിയും വോട്ടു നല്‍കി നിങ്ങളുടെ വിലയറിയ വോട്ടുകള്‍ പാഴാക്കി കളയരുതേ!കൊലയാളികള്‍ അഴിഞ്ഞാടുന്ന പോലീസിന് പുല്ലുവില കല്‍പിച്ചു പ്രതികളെ മോചിപ്പിക്കുന്ന സഖാക്കള്‍, പിഞ്ചു കുഞ്ഞുങ്ങളെയും സഹോദരിമാരെയും വരെ സ്വന്തം പാര്‍്ട്ടി ആപ്പീസില്‍ വച്ചു വരെ പീഡിപ്പിച്ചു കൊല്ലുന്ന  കേരളത്തില്‍. കൊലക്കേസില്‍ ജില്ലക്കു അപ്പുറത്തേക്കു പോകാന്‍ പറ്റാത്ത പ്രതികളെ വരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന പാര്‍ട്ടി ആയി കമ്മ്യൂണിസ്റ്റു മാറി. ഇക്കൂട്ടരെ തിരിച്ചറിയണം. മതേതര ഇന്ത്യ സ്വപ്‌നം കണ്ടു നമ്മുടെ സ്വന്തം നാട്ടില്‍; ഹിന്ദുവും, ക്രിസ്ത്യാനിയും, മുസല്‍മാനും, നായരും, നായാടിയും സമാധാനത്തോടെ സന്തോഷത്തോടെ സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ ചുണ്ടകുട്ടരായ ഐക്യ ജനാധിപത്യ സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രം വോട്ടു രേഖപ്പെടുത്തുക.
ജയ് ഹിന്ദ്.

കേഴുന്നു ഭാരതം! വോട്ടു ചെയ്യരുതേ!- (ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക