Image

സോമന്‍ ജോണ്‍ തോമസിനെ റെഡ് ക്രോസ് ന്യു ജെഴ്‌സി ചാപ്റ്റര്‍ ആദരിച്ചു

Published on 26 March, 2019
സോമന്‍ ജോണ്‍ തോമസിനെ റെഡ് ക്രോസ് ന്യു ജെഴ്‌സി ചാപ്റ്റര്‍ ആദരിച്ചു
ന്യു ജെഴ്‌സി: അര്‍പ്പണ ബോധത്തോടെയുള്ള മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സോമന്‍ ജോണ്‍ തോമസിനെ റെഡ് ക്രോസ് ന്യു ജെഴ്‌സി ചാപ്റ്റര്‍ ആദരിച്ചു.

ഫെയര്‍ഫീല്‍ഡ് ഡബിള്‍ ട്രീ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സോമന്‍ തോമസ് അടക്കം ഏതാനും വോളന്റിയര്‍മാര്‍ക്ക് അംഗീകാര പത്രം നല്കി. 200-ല്‍ പരം പേര്‍ പങ്കെടുത്തു

രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന നിശബ്ദ സേവന പ്രവര്‍ത്തനത്തിനുടമയായ സോമന്‍ തോമസിനെ ഏതാനും മാസം മുന്‍പ് പ്ലെയിന്‍ഫീല്‍ഡ് കമ്യൂണിറ്റി ഔട്ട്‌റീച്ച് ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തിരുന്നു. ഔട്ട്‌റീച്ചിന്റെ ഭാഗമായുള്ള ഗ്രേസ് സൂപ്പ് കിച്ചണില്‍ സോമന്‍ രണ്ടു വര്‍ഷമായി സേവനമനുഷ്ടിക്കുന്നു. 90 ശതമാനം ആഫ്രിക്കന്‍- അമേരിക്കക്കാരും പാവങ്ങളും അടങ്ങിയതാണ് ഈ മേഖല. പ്രതിദിനം 150 ലഞ്ച് വിതരണം ചെയ്യുന്നു.

ചര്‍ച്ചിലെ ഗ്ലീനിംഗ് (കാലാ പെറുക്ക്), സോഷ്യല്‍ വര്‍ക്ക് തുടങ്ങിയവ ചെയ്ത് ആരംഭിച്ചതാണ് സേവന രംഗം. അത് മറ്റുള്ളവര്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായി. യു.എന്നില്‍ നിന്ന് റിട്ടയര്‍ ചെയ്തതോടെ പല വിധത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ അവസരം കിട്ടി. മീല്‍സ് ഓണ്‍ വീല്‍സ്, ബ്രിഡ്ജ് വാട്ടര്‍ ടെമ്പിളിലെ സൂപ്പര്‍ കിച്ചണ്‍, വൃദ്ധരെ പോയി കാണുക തുടങ്ങിയവ ദിനചര്യയുടെ ഭാഗമായി.

സര്‍ട്ടിഫൈഡ് ഹോസ്പീസ് വാളണ്ടിയര്‍ എന്ന നിലയില്‍ വിസിറ്റിംഗ് നഴ്‌സസ് അസോസിയേഷനു വേണ്ടി പ്രായമായവരേയും ആസന്ന മരണരായ രോഗികളെയും സന്ദര്‍ശിക്കുന്നു. ആറു മാസത്തിനുള്ളില്‍ മരിക്കുമെന്നു ഉറപ്പുള്ളവരാണ് ഈ രോഗികള്‍. ഇവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് വോളണ്ടിയര്‍മാര്‍.

റെഡ് ക്രോസിന്റെ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവിന്റെ ചുക്കാന്‍ പിടിക്കുന്നു. ബോണ്‍മാരോ കണ്ടെത്താനുള്ള ഡ്രൈവിനും തുണയായി നില്‍ക്കുന്നു.

സോമര്‍സെറ്റ് കൗണ്ടിയില്‍ മീല്‍സ് ഓണ്‍ വീല്‍സ് പ്രോഗ്രാമില്‍ 2009 മുതല്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. അതിനു പ്രത്യേക ബഹുമതി പത്രവും ലഭിച്ചു.

വിദ്യാര്‍ത്ഥിയായി 1973-ലാണ് സോമന്‍ അമേരിക്കയിലെത്തുന്നത്. ക്വീന്‍സിലും ബ്രോങ്ക്‌സിലും താമസിക്കുമ്പോള്‍ കേരള സ്‌പൈക്കേഴ്‌സ് വോളിബോള്‍ ക്ലബിന്റെ സ്ഥാപക പ്രസിഡന്റായി. അതുപോലെ ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്ഥാപകാംഗവും. 56 ചീട്ടുകളിയുടെ ആരാധകന്‍. 2012-ല്‍ അമേരിക്കന്‍ ഇന്റര്‍നാഷണലില്‍ ചാമ്പ്യനായി.

വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ കഴിഞ്ഞ ഗ്ലോബല്‍ കണ്വന്‍ഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്നു. ന്യൂജേഴ്‌സിയിലെ ബാസ്‌കിംഗ് റിഡ്ജില്‍ താമസിക്കുന്നു. ഭാര്യ ശാന്തയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായി നില്‍ക്കുന്നു.
സോമന്‍ ജോണ്‍ തോമസിനെ റെഡ് ക്രോസ് ന്യു ജെഴ്‌സി ചാപ്റ്റര്‍ ആദരിച്ചു
Join WhatsApp News
mathew v zacharia 2019-03-27 12:09:12
Congratulation ! SOMAN. Mathew V. Zacharia, NEW YORKE
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക