Image

വരുണ്‍ഗാന്ധി പിലിഭിത്തില്‍ മത്സരിക്കും

Published on 26 March, 2019
വരുണ്‍ഗാന്ധി പിലിഭിത്തില്‍ മത്സരിക്കും


ന്യൂഡല്‍ഹി: ലോക്‌സഭ തിരെഞ്ഞടുപ്പിന്റെ ഭാഗമായുള്ള ബി.ജെ.പിയുടെ പത്താമത് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നു. കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ഉള്‍പ്പടെ ഉള്ളവര്‍ ഈ പട്ടികയിലുണ്ട്. വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് ്ഇടയിലാണ് ബി.ജെ.പി വരുണിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം.പിയായ വരുണ്‍ ഇത്തവണ ജനവിധി തേടുക പിലിഭിത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നായിരിക്കും. വരുണിന്റെ അമ്മ മനേകാ ഗാന്ധിയാണ് പിലിഭിത്ത് മണ്ഡലത്തിലെ നിലവിലെ ലോക്‌സഭാംഗം. മനേക സുല്‍ത്താന്‍പൂരിലും മത്സരിക്കും. കഴിഞ്ഞ ദിവസം ബി.ജെ.പിയിലെത്തിയ സിനിമ താരം ജയപ്രദ രാംപൂരില്‍ മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടി അംഗം അസം ഖാനാണ് ജയപ്രദയുടെ എതിരാളി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഇവിടെ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായ കാണ്‍പൂരില്‍ സത്യദേവ് പചൗരിയാണ് ഇത്തവണ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശിലെ മന്ത്രിയാണ് സത്യദേവ് പചൗരി. ബി.ജെ.പിയുടെ പത്താമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ആകെ 39 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഉത്തര്‍പ്രദേശിലെ 39 മണ്ഡലങ്ങള്‍ക്ക് പുറമെ പശ്ചിമ ബംഗാളിലെ പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക