Image

ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിങ്ടണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 26 March, 2019
ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിങ്ടണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു
വാഷിങ്ടന്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് അംഗങ്ങള്‍ വാഷിംഗ്ടണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

മാര്‍ച്ച് 10 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ. ഓ. ചാക്കോ കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ രാജന്‍ പടിയറ, ഐസക് ജോണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും റജിസ്‌ട്രേഷനെ കുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു.
വികാരി ഫാ. കെ. ഓ. ചാക്കോയും ഇടവകയുടെ സെക്രട്ടറി സൂസന്‍ തോമസും ചേര്‍ന്ന് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. ജോര്‍ജ് പി. തോമസ്, സൂസന്‍ തോമസ് ദമ്പതികള്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുകയും ചെയ്തു. കൂടാതെ സാജന്‍ മാത്യു, വിനോദ് ഏബ്രഹാം, രാജന്‍ യോഹന്നാന്‍ എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തു.

നിരവധി അംഗങ്ങള്‍ റജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നും നല്‍കിയ സ്വീകരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു.
ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ രാജന്‍ പടിയറ, ഐസക് ജോണ്‍, ഇടവകയുടെ സെക്രട്ടറിയും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ സൂസന്‍ തോമസ്, ഇടവകയുടെ ട്രസ്റ്റി ഐസക് ജോണ്‍ (അച്ചന്‍കുഞ്ഞ്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിങ്ടണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചുഫാമിലി കോണ്‍ഫറന്‍സ് ടീം വാഷിങ്ടണ്‍ സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക