Image

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ഡോണറെ തേടുന്നു

പി.പി. ചെറിയാന്‍ Published on 26 March, 2019
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ഡോണറെ തേടുന്നു
ന്യൂയോര്‍ക്ക് : മാരകമായ രക്താര്‍ബുദത്തിന്റെ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവ മാധ്യമപ്രവര്‍ത്തക ലിയാന അന്‍വര്‍(29) അനുയോജ്യമായ ബോണ്‍മാരൊ ഡോണറെ തേടുന്നു.

കീമൊ തെറാപ്പിക്ക് വിധേയമായി കൊണ്ടിരിക്കുന്ന ലിയാനയുടെ രോഗം പൂര്‍ണ്ണമായി മാറണമെങ്കില്‍ ബോണ്‍മാരൊ ട്രാന്‍സ്പ്ലാന്റേഷന്‍  മാത്രമാണ് ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്. ലിയാനയെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങള്‍(ഹെല്‍പ് ലിയാന ഫൈന്‍ഡ് എ ഡോണര്‍) എന്ന ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷം ന്യൂയോര്‍ക്കില്‍ ജര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന  ലിയാന അടുത്തിടെയാണ് ജന്മദശമായ സതേണ്‍ കാലിഫോര്‍ണിയായില്‍ 'ലോസ് ആഞ്ചലസ് ടൈംസില്‍' പൊഡ്കാസ്റ്റ് പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ചത്.

അക്യൂട്ട് മൈലോയ്ഡ് ലൂക്കേമിയ രോഗത്തിന് സിറ്റി ഓഫ് ഹോപ് ആശുപത്രിയിലാണ് കീമോതെറാപ്പി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഏഷ്യന്‍ വിഭാഗത്തിലുള്ളവരുടെ രക്തമാണ്  ഇവര്‍ക്ക് അനുയോജ്യമെന്നതിനാല്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താഴെ കാണുന്ന ലിങ്കില്‍ പേര്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.
'http://Join.Bethemateh.org/ Swabforliyna' അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് ഇന്റൊ അമേരിക്കന്‍ പ്രസ് ക്ലബ് അംഗങ്ങള്‍ പ്രത്യേകം താല്‍പര്യമെടുത്തു ഈ മാധ്യമ പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ഡോണറെ തേടുന്നു
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ഡോണറെ തേടുന്നു
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ഡോണറെ തേടുന്നു
Join WhatsApp News
Unni Menon 2019-03-27 08:08:45
What is her blood group?
Anthappan 2019-03-27 08:45:26
I hope and pray that this beautiful girl will soon find a matching  donor 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക