Image

ഛത്തീസ്‌ഗഢില്‍ രണ്ട്‌ സ്‌ത്രീകളുള്‍പ്പെടെ നാല്‌ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published on 26 March, 2019
ഛത്തീസ്‌ഗഢില്‍ രണ്ട്‌ സ്‌ത്രീകളുള്‍പ്പെടെ നാല്‌ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്‌മ: ഛത്തീസ്‌ഗഢില്‍ നാല്‌ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സിആര്‍പിഎഫ്‌. ഏറ്റുമുട്ടലില്‍ രണ്ട്‌ പുരുഷന്മാരെയും രണ്ട്‌ സ്‌ത്രീകളെയുമാണ്‌ വധിച്ചതെന്നും സുക്‌മ എസ്‌.പി ശലഭ്‌ സിന്‍ഹ പറഞ്ഞു.

ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയില്‍ പുലര്‍ച്ചെ നാല്‌ മണിക്ക്‌ കോബ്ര സംഘം ബീമാപൂര്‍ ജാഗ്രഗുണ്ട വനമേഖലയില്‍ നടത്തിയ പരിശോധനയിലാണ്‌ ഏറ്റുമുട്ടലുണ്ടായതെന്നും യൂണിഫോം ധരിച്ച നാല്‌ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കിട്ടിയെന്നും സിആര്‍പിഎഫ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക