Image

വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി; റിസര്‍വ്‌ ബാങ്കിന്‌ സുപ്രീംകോടതി മുന്നറിയിപ്പ്‌

Published on 26 March, 2019
വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി; റിസര്‍വ്‌ ബാങ്കിന്‌ സുപ്രീംകോടതി മുന്നറിയിപ്പ്‌

ന്യുദല്‍ഹി: വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന്‌ റിസര്‍വ്‌ ബാങ്കിനോട്‌ സുപ്രീംകോടതി. വാര്‍ഷിക പരിശോധന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്‌ നിഷേധിച്ചതുമായി ബന്ധപ്പെട്ട്‌ കേസിലാണ്‌ കോടതിയുടെ മുന്നറിയിപ്പ്‌.

കേസ്‌ അടുത്ത ആഴ്‌ച പരിഗണിക്കും. അതേസമയം നോട്ടുനിരോധിക്കാനുള്ള തീരുമാനം റിസര്‍വ്‌ ബാങ്ക്‌ അംഗീകരിക്കാതെയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൊണ്ടതെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

2016 നവംബര്‍ എട്ടിന്‌ വൈകുന്നേരം 5.30ന്‌ നടന്ന ആര്‍.ബി.ഐ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്‌സാണ്‌ വിവരാകാശ നിയമത്തിലൂടെ പുറത്തുവന്നത്‌. ആര്‍.ടി.ഐ ആക്ടിവിസറ്റായ വെങ്കിടേശ്‌ നായകാണ്‌ വിവരാവകാശ നിയമപ്രകാരം ഈ വിശദാംശങ്ങള്‍ തേടിയത്‌. ആദ്യം ആര്‍.ബി.ഐ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക