Image

തുങ്കൂറില്‍ ദേവഗൗഡയ്ക്കെതിരെ കോണ്‍ഗ്രസ് എംപി മുദ്ദഹനുമെ ഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 26 March, 2019
തുങ്കൂറില്‍ ദേവഗൗഡയ്ക്കെതിരെ കോണ്‍ഗ്രസ് എംപി മുദ്ദഹനുമെ ഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബെംഗളൂരു: തലവേദന ഒഴിയാതെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം. ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി.ദേവഗൗഡയ്ക്കെതിരെ എംപിയും കോണ്‍ഗ്രസ് നേതാവുമായ എസ് പി മുദ്ദഹനുമെ ഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്.

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ധാരണപ്രകാരം തുങ്കൂര്‍ സീറ്റില്‍ ദേവഗൗഡയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. അതേ സീറ്റിലാണ് നിലവിലെ എംപിയായ മുദ്ദഹനുമെ ഗൗഡ ഇപ്പോള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. "ഞാന്‍ തമാശയ്ക്ക് വേണ്ടിയല്ല പത്രിക സമര്‍പ്പിച്ചത്. ഞാനാണ് തുങ്കൂറില്‍ നിന്നുള്ള എംപി, അതുകൊണ്ട് തന്നെ ഞാന്‍ മത്സരിക്കുന്നുണ്ട്." പത്രിക സമര്‍പ്പിച്ച ശേഷം മുദ്ദഹനുമെ ഗൗഡ പ്രതികരിച്ചു. കോണ്‍ഗ്രസ് തനിക്ക് തുങ്കൂറില്‍ സീറ്റ് നല്‍കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയപാര്‍ട്ടിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച്‌ നില്‍ക്കണമെന്നാണ് ഉപമുഖ്യമന്ത്രി കൂടിയായ ജി.പരമേശ്വര ദേവഗൗഡയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞത്. 'കഴിഞ്ഞ കാലം മറക്കണം. നമ്മള്‍ ഇപ്പോള്‍ ഒന്നാണ്, സഖ്യസര്‍ക്കാരും രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പും നമ്മള്‍ ഒന്നിച്ചു നേരിടണം' എന്നാണ് പരമേശ്വര പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക