Image

ജെറ്റ് എയര്‍വെയ്സിന്‍റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തന്‍റെ പണം ഉപയോഗിച്ചുകൂടെ എന്ന് വിജയ് മല്യ

Published on 26 March, 2019
ജെറ്റ് എയര്‍വെയ്സിന്‍റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തന്‍റെ പണം ഉപയോഗിച്ചുകൂടെ എന്ന് വിജയ് മല്യ

ദില്ലി: ജെറ്റ് എയര്‍വെയ്‌സിന്‍റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തന്‍റെ പണം ഉപയോഗിച്ചുകൂടെയെന്ന് വിജയ് മല്യ. ഇത് രണ്ടാം തവണയാണ് തന്റെ പണം ഉപയോഗിച്ച്‌ ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് താന്‍ നല്‍കിയ പണം ഉപയോഗിച്ചുകൂടെയെന്നാണ് മല്യ ചോദിക്കുന്നത്. കടബാധ്യതകള്‍ തീര്‍ക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടി വയ്ക്കാമെന്ന് പറഞ്ഞ 4400 കോടി ഉപയോഗിക്കണമെന്ന ആവശ്യമാണ് മല്യ ഉന്നയിച്ചത്.


8000 കോടി രൂപയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ള കടബാധ്യത. 1500 കോട് ബാങ്കുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ജെറ്റ് എയര്‍വെയ്‌സിനെ സംരക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കടം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും ഇത്തരത്തില്‍ സഹായിച്ചിരുന്നുവെങ്കില്‍ കിങ്ഫിഷര്‍ ഇത്ര വലിയ സാമ്ബത്തിക പ്രതിസന്ധിയിലെത്തില്ലായിരുന്നു എന്നും വിജയ് മല്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മല്യയുടെ പരാമര്‍ശങ്ങളെല്ലാം.

9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകകളില്‍ നല്‍കാനുള്ളത്. ഇതില്‍ 4400 കോടി തിരിച്ചടയ്ക്കാമെന്നായിരുന്നു മല്യയുടെ ഉറപ്പ്. 4000 കോടിയാണ് കിങ് ഫിഷര്‍ എയര്‍വെയ്‌സില്‍ നിക്ഷേപിച്ചിരുന്നത്. ജീവനക്കാരെയും കമ്ബനിയെയും രക്ഷിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളൊന്നും കണക്കിലെടുക്കാതെ തന്നെയും തന്റെ ശ്രമങ്ങളെയും താറടിച്ച്‌ കാണിക്കുകയായിരുന്നു എന്നും വിജയ് മല്യ പറയുന്നു. എന്‍ഡിഎ സ്വീകരിച്ച ഇരട്ടത്താപ്പ് നയമാണ് ഇന്ന് തന്‍റെ കമ്ബനി തന്നെ ഇല്ലാതായതെന്നും മല്യ പറയുന്നു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാതിരുന്നവരെല്ലാം ഇന്ന് ജെറ്റ് എയര്‍വെയ്‌സിന് സഹായ വാഗ്ദാനം നല്‍കുന്നത് കാണുമ്ബോള്‍ സന്തോഷമെന്നും മല്യ പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്ബനികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് കനത്ത കടബാധ്യതയിലാണ്. ഇതോടൊപ്പം ശമ്ബള വിതരണവും മറ്റ് കാര്യങ്ങളുമെല്ലാം നിലനില്‍ക്കെ പൊതുമേഖലാ ബാങ്കുകള്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 9000 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയ്‌ക്കെതിരെ ബ്രിട്ടനില്‍ നിയമനടപടികള്‍ ഉണ്ടാകും. നിലവില്‍ ബ്രിട്ടണിലായ മല്യയെ ഇന്ത്യയിലെത്തിച്ച്‌ നിയമനടപടി സ്വീകരിക്ക്ാന്‍ ശ്രമിക്കയാണ് ഇന്ത്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക