ഒര്‍ലാന്റോ, ഫ്‌ളോറിഡ: ഫോമാ സണ്‍ ഷൈന്‍ റീജിയണിന്റെ സ്‌പോര്‍ട്‌സ് കമ്മിറ്റീ ഇനാഗുറേഷനും, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഒര്‍ലാണ്ടോയില്‍ മാര്‍ച്ച് പതിനാറ് ശനിയാഴ്ച വന്‍ ജനാവലിയുടെ സാന്ന്യധ്യത്തില്‍ നടത്തപ്പെട്ടു. ഫോമ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഫോമാ റീജിയന്‍ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സുരേഷ് നായര്‍ മുഖ്യ സംഘാടകനായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സൂര്യനെ പോലെ തിളങ്ങുന്ന ഫോമായുടെ ഈ റീജിയന് നേതൃത്വം ഏകാനായാതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടന്നും, റീജിയണിന്റെ എല്ലാ അംഗസംഘടനകളുടെയും അകമഴിഞ്ഞുള്ള സഹായസഹകരണള്‍ കൊണ്ട് ഈ ടൂര്‍ണമെന്റിനെ ഒരു വന്‍വിജയമാക്കി മാറ്റാന്‍ കഴിഞ്ഞെന്നും ബിജു തോണിക്കടവില്‍ അഭിപ്രായപ്പെട്ടു. ദിവസം മുഴുവന്‍ നടന്ന ടൂര്‍ണമെന്റില്‍ ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ കായിക താരങ്ങള്‍ പ്രായഭേദമെന്യേ പല ടീമുകളിലായി മാറ്റുരയ്ച്ചു. ഈ റീജിയനെ പ്രതിനിധികരിക്കുന്ന ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ നോയല്‍ മാത്യുവും, പൗലോസ് കുയിലടനും പരിപാടിയുടെ ആദ്യന്തം സന്നിഹിതരായിരുന്നു.
ഒരുമ പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫ്, സെക്രെട്ടറി ഷിനു തോമസ്, മുന്‍ പ്രസിഡന്റ് സജി ജോണ്‍, മുന്‍ സെക്രട്ടറി ലിനു തോമസ് എന്നിവരുടെ സഹായവും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. വിജയികളായവര്‍ക്ക് ട്രോഫിയും മെഡലും ക്യാഷ് അവാര്‍ഡും നല്‍കി റീജിയന്‍ ആദരിച്ചു. വിജയിച്ചര്‍ക്കു ബിജു തോണിക്കടവിലും, നോയല്‍ മാത്യുവും, റീജിയന്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേത്തൊട്ടിയിലും, ഫോമാ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ജിതീഷ് പള്ളിക്കര സുരേഷ് നായര്‍, ഫോമാ സെന്‍ട്രല്‍ ചാപ്റ്റര്‍ പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്റര്‍ ജിനോ വര്‍ഗീസ്, പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി ഫിലിപ്പ് മാത്യു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, സംഘാടകര്‍ക്കും, സ്‌പോണ്‍സേര്‍സിനും, സണ്‍ഷൈന്‍ റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ ഫോമാ സണ്‍ഷൈന്‍ റീജിയന്റെ നന്ദിയും കടപ്പാടും അറിയിച്ചു. റീജിയണിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അംഗസംഘടനകളുടെയും, അഭ്യുദയ കാംക്ഷികളുടെയും സഹായസഹകാരണങ്ങള്‍ തുടര്‍ന്നും ആവശ്യമാണെന്നും റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അഭ്യര്‍ത്ഥിച്ചു. സാബു ലൂക്കോസ് (ഓഷ്യന്‍ വെല്‍ത്ത് സോലുഷന്‍സ്), ബിനൂപ് രാജ് (ജിയോവന്നിസ് ബ്രൂക്ലിന്‍ പിസേറിയ) എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‌സര്‍മാരായിരുന്നു.