Image

അവസാനം പുലി വന്നപ്പോള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 25 March, 2019
അവസാനം പുലി വന്നപ്പോള്‍ (ലേഖനം: സാം നിലമ്പള്ളില്‍)
പുലിപോലെവന്നത് എലിപോലെയായി എന്നൊരു പറച്ചില്‍ മലയാളത്തിലുണ്ട്. അതുപോലെയായിരുന്നു മുള്ളര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍വരുമെന്നും പ്രസിഡണ്ട് ട്രംമ്പിനെ നാളെത്തന്നെ ഇംപീച്ച് ചെയ്യാമെന്നും ആഗ്രഹിച്ചിരുന്ന നാന്‍സി പെലോസിക്കും ടെമോക്രാറ്റുകള്‍ക്കും സംഭവിച്ചത്. ഇവര്‍ക്ക് കൂട്ടുപിടിക്കാന്‍ സി എന്‍ എന്‍ പോലുള്ള മാധ്യമങ്ങളും. പറ്റിയ ചളിപ്പ് മറച്ചുവെച്ച് ഇക്കൂട്ടര്‍ വീണിടത്തുകിടന്ന് ഉരുളുന്ന കാഴ്ച രസകരമാണ്. ട്രംമ്പ് പ്രസിഡണ്ടായതും ഹിലാരി തോറ്റതും ഡെമോക്രാറ്റുകള്‍ക്ക് സഹിക്കാന്‍ സാധിക്കാത്ത സംഭവമായിരുന്നു. സിഎന്‍ എന്‍ പോലുള്ള മാധ്യമങ്ങള്‍ ഹിലാരിക്ക് എഴുപത് ശതമാനംവരെ വിജയസാധ്യതയാണ് കല്‍പിച്ചിരുന്നത്. തങ്ങളുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിപോയതില്‍ നിരാശയുണ്ടെന്നുള്ളത് മനസിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്രയധികം അസഹിഷ്ണുത ഒരുരാഷ്ട്രീയപാര്‍ ട്ടി പ്രകടിപ്പിക്കുന്നത് അമേരിക്കപോലുള്ള രാജ്യത്ത് അപൂര്‍വ്വമാണ്. കേരളത്തിലാണെങ്കില്‍ മനസിലാക്കാം.

ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യണമെന്ന് വാശിപിടിക്കുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ചേര്‍ന്നതല്ല. നാലുവര്‍ഷം ഭരിക്കാനാണ് അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. അതിനിടയില്‍ വലിയ അഴിമതി നടത്തുകയോ ബില്‍ ക്‌ളിന്റണ്‍ വൈറ്റ്ഹൗസില്‍ അരങ്ങേറിയതുപോലുള്ള  അനാശ്യാസ പ്രവൃത്തികള്‍ നടത്തുകയോ ആണെങ്കില്‍മാത്രമേ ഇംപീച്ചുമെന്റംനെപറ്റി ചിന്തിക്കാവു. ജനാധിപത്യത്തില്‍ ഭരണാധികാരിയെ മാറ്റാനുള്ള അവസരമാണ് ഇലക്ഷന്‍. അമേരിക്കയിലത് നാലുവര്‍ഷമാണ്. അതുവരെ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെയാണ് ഡെമോക്രാറ്റുകള്‍ വാളെടുത്തത്.

ട്രംമ്പ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അടുത്തദിവസംമുതല്‍ കേട്ടവാക്കാണ് ‘ഇംപീച്ചുമെന്റ്.’ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകളോടെ പ്രകടനങ്ങളുടെ പരമ്പരതന്നെ അരങ്ങേറുകയുണ്ടായി. അങ്ങനെയിരിക്കെ കൈവന്ന ഒരു കച്ചിത്തുരുമ്പായിരുന്നു ഇലക്ഷ്‌നില്‍ റഷ്യ ഇടപെട്ടുന്നുള്ള ഭോഷത്തം. ഒരുരാജ്യത്തെ ഇലക്ഷനെ മറ്റൊരുരാജ്യത്തിന് സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ബുദ്ധിയുള്ളവന് മനസിലാക്കാന്‍ പ്രയാസമാണ്. റഷ്യവിചാരിച്ചാല്‍ അമേരിക്കക്കാരന്റെ ഒറ്റവോട്ടുപോലും മാറ്റി കുത്തിക്കാന്‍ സാധിക്കില്ല, അമേരിക്കയില്‍ ജീവിക്കുന്ന റഷ്യാക്കാരുടെപോലും. ഇങ്ങനെയുള്ള ആരോപണംപോലും രാജ്യത്തിന്റെ അന്തസിസന് ചേരുന്നതല്ലെന്ന് ഡെമോസ് മനസിലാക്കേണ്ടിയിരുന്നു.

ട്രംമ്പ് പ്രിസിഡണ്ടായിട്ട് രണ്ടേകാല്‍ വര്‍ഷം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള അവസരം 2020 ല്‍ ഡെമോസിന് കൈവരുന്നതാണ്. അദ്ദേഹം വീണ്ടും മത്സരിക്കമെന്നാണ് അനുമാനിക്കേണ്ടത്. ജനസ്വാധീനമുണ്ടെങ്കില്‍ അന്തസ്സായി മത്സരിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്തി ഭരണംപിടിച്ചെടുക്കണം. അല്ലാതെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് കുറുക്കുവഴികളില്‍കൂടി അധികരത്തില്‍ കയറുകയല്ലവേണ്ടത്.

എല്ലാ അമേരിക്കക്കാരന്റേയും ജീവിതത്തില്‍ കറുത്തഅധ്യായങ്ങള്‍ കുറെയൊക്കെ ഉണ്ടായിരിക്കും. ബില്‍ ക്‌ളിന്റണ്‍ ഒരു അമ്പലക്കാളയായിരുന്നു. എന്നിട്ടും അദ്ദേഹത്തെ അമേരിക്കക്കാര്‍ രണ്ടുവട്ടം പ്രസിഡണ്ടാക്കി. ട്രമ്പും പുണ്യവാളനൊന്നും അല്ലായിരുന്നു. അതൊന്നും അമേരിക്കക്കാര്‍ കാര്യമാക്കാറില്ല. മലയാളികളായ നമ്മളൊക്കെയാണ് കറുത്ത അദ്ധ്യായങ്ങള്‍ മറച്ചുപിടിച്ച് നല്ലപുള്ളി ചമയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് യേശുക്രിസ്തു പറഞ്ഞതുപോലെ നിന്റെ കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുക.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.


Join WhatsApp News
Anthappan 2019-03-25 21:07:25
What William Barr released is the 'tip of the ice burg' of the report. Let us wait and see the full report. 80% of the public want to see the report according to your right wing FOX News poll (not CNN)  Don't loose more hair by getting excited or turn orange just like your cocky president's hair  
CNN Poll 2019-03-25 22:35:01
In a CNN poll conducted by SSRS and released last week, 87% of Americans said that regardless of what the investigation found, Mueller's team should produce a full, public report on their findings. That agreement goes across partisan lines: 95% of Democrats, 88% of independents and 80% of Republicans want a public report.
Boby Varghese 2019-03-26 08:39:02
90% of the pundits believed that Hillary would be the victor in 2016. Her defeat was the most excruciating deal Trump delivered to the so called pundits. They were incapable to admit that they erred, and instead invented Russia Collusion. Putin is laughing his head off. Russia collusion is the biggest hoax after Y2K. Only real retarded ones will believe it.
benoy 2019-03-26 11:30:40

An unbelievably accurate article by Mr. Nilampallil. Kudos to you sir. You made a great point by revealing the not so discussed fact that no foreign country can influence American voters. And Russia Collusion is a travesty. The political acrobatics the Democrats are playing is beyond reprehension. I think political parties in Kerala behave way better and classier than the Democrats. Do the Malayalees who are Democrats, ever thing about the future of this country if we follow socialism and open borders? Do we want to be like India in the 40s, 50s, 60s 70s and 80s? Do you think that Alexandria ocasio-cortez’s policies are practical in a democratic country like USA? Or Ilhan omar’s anti-Semitism and Sharia propagation good for humanity? Democratic party used to be a very respectable institution before Obama’s tenure. Obama apologized to the world for everything America stood and fought for. Obama was a naïve, self-depreciating and extreme politically correct president who believed in Socialist ideology. He changed the grass-root Democratic establishment by propagating liberal thinking. But average Americans did not change their way of thinking. They believed in Capitalism and knew that it is the best available form of economy that suits the United States of America. So, the silent majority is always there to protect and preserve it. In short, Trump will be a two-term president.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക