Image

ഇത് ദീപിക തന്നെയാണോ!! മുഖത്ത് ആസിഡ് വീണ പാടുമായി താരം, ഛാപാക്കിലെ ലുക്ക് പുറത്ത്

Published on 25 March, 2019
ഇത് ദീപിക തന്നെയാണോ!! മുഖത്ത് ആസിഡ് വീണ പാടുമായി താരം, ഛാപാക്കിലെ ലുക്ക് പുറത്ത്

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ദീപിക പദുകോണ്‍ ചിത്രമാണ് മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛാപാക്ക്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ലക്ഷ്മിയായി എത്തുന്ന ദീപിക പദുകോണാണ്. ഇപ്പോഴിത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. ദീപിക തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.


മാലതി എനിയ്ക്കൊപ്പം എന്നെന്നും ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ട് മാര്‍ച്ച്‌ 25 തിങ്കളാഴ്ച ആരംഭിക്കും. അടുത്ത വര്‍ഷം(2020) ജനുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുകയെന്നും ദീപിക കുറിച്ചു.. ദീപികയുടെ കരിയറിലെ ഏറ്റവും നര്‍ണ്ണായകമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.


വിവാഹ ശേഷം ദീപിക ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഇതിനു മുന്‍പ് മേഘ്ന ഗുല്‍സാറിന്റെ റാസി സൂപ്പര്‍ ഹിറ്റായിരുന്നു. വിക്കി കൗശലും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക