Image

പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗം കോട്ടയത്ത് ഏകദിന ഉപവാസം നടത്തുന്നു

Published on 25 March, 2019
പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗം കോട്ടയത്ത് ഏകദിന ഉപവാസം നടത്തുന്നു

കോട്ടയം: പള്ളിതര്‍ക്കത്തില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോട്ടയത്ത് ഏകദിന ഉപവാസം നടത്തുന്നു. സഭ സുനഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസാണ് ഉപവാസം നടത്തുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രിം കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും തോമസ് മാര്‍ തിമോത്തിയോസ് പറഞ്ഞു.

സര്‍ക്കാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍മാറിയ സാഹചര്യത്തിലാണ് പ്രതിഷേധമായി ഉപവാസം നടത്താന്‍ യാക്കോബായ വിഭാഗം തീരുമാനിച്ചത്. നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുനഹദോസ് സെക്രട്ടറി കൂടിയായ തോമസ് മാര്‍ തിമോത്തിയോസാണ് കോട്ടയത്ത് ഉപവാസം നടത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നീക്കങ്ങള്‍ നടത്തുകയാണെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

കോട്ടയം പഴയ പൊലീസ് മൈതാനിയില്‍ നടക്കുന്ന ഉപവാസം അങ്കമാലി ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ സേവറിയോസ് ഉദ്ഘാടനം ചെയ്തു. പത്തോളം മെത്രാപൊലീത്തമാരും അല്മായരും ഉപവാസത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക